എഡിറ്റര്‍
എഡിറ്റര്‍
കണ്ണൂരിലും ലീഗില്‍ സംഘര്‍ഷം: പി.കെ.കെ ബാവയെ തടഞ്ഞു
എഡിറ്റര്‍
Saturday 24th March 2012 2:24pm

കണ്ണൂര്‍: മുസ്ലീം ലീഗിന്റെ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുക്കാനായി ചേര്‍ന്ന യോഗത്തില്‍ സംഘര്‍ഷം. ഔദ്യോഗിക പാനലിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയതാണ് സംഘര്‍ഷത്തിന് കാരണമായത്. ലീഗ് നേതാവ് പി.കെകെ.ബാവ നിരീക്ഷകനായി പങ്കെടുത്ത യോഗത്തിലാണ് സംഘര്‍ഷമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ലീഗ് പ്രവര്‍ത്തകരെ പോലീസ് അറസ്‌റു ചെയ്തു.

കൗണ്‍സിലില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ നേരത്തെ തന്നെ സ്ഥലത്തെത്തിയിരുന്നു. പുതിയ ഭാരവാഹികളുടെ ലിസ്റ്റ് അവതരിപ്പിച്ച ഉടന്‍ ഒരു വിഭാഗം ബഹളം തുടങ്ങി. നേരത്തെ അഴീക്കോട് മണ്ഡലം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നു. തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് ഒരു പ്രവര്‍ത്തകന്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്യുകയായിരുന്നു. എന്നാല്‍ അഴീക്കോട് നിന്നുള്ള അംഗത്തെ പുതിയ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതാണ് പ്രശ്‌നത്തിന് കാരണമായത്.

ഇക്കാര്യം ചോദ്യം ചെയ്ത പ്രവര്‍ത്തകര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്ന സാധു കല്ല്യാണ മണ്ഡപത്തിന്റെ ജനല്‍ ചില്ല് അടിച്ചു തകര്‍ത്തു. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു. എന്നാല്‍ അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ പി.കെ.കെ ബാവ ഉള്‍പ്പെടെയുള്ളവരെ തടഞ്ഞുവെക്കുകയായിരുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റം നടന്നിട്ടുണ്ട്.

Malayalam News

Kerala News in English

Advertisement