എഡിറ്റര്‍
എഡിറ്റര്‍
മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 20 ദിവസത്തിനകം
എഡിറ്റര്‍
Sunday 26th January 2014 2:58pm

muslim-league

മലപ്പുറം: ലോക് സഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക 20 ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് മുസ്ലീം ലീഗ് പ്രവര്‍ത്തക സമിതി യോഗം.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് തീരുമാനങ്ങളെടുക്കാന്‍ സമിതി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തി.

തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് എം.പിമാരെ മത്സരിപ്പിക്കാനാണ് സമിതി തീരുമാനം.

മലപ്പുറത്ത് ഇ. അഹമ്മദും പൊന്നാനിയില്‍ ഇ.ടി. മുഹമ്മദ് ബഷീറും മത്സരിക്കുമെന്നാണ് സൂചന.

മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ലീഗ് പ്രവര്‍ത്തക സമിതി രണ്ട് പേര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിയതായി യോഗം അറിയിച്ചു.

മൂന്നാമത്തെ സീറ്റിനായി യു.ഡി.എഫില്‍ അവകാശവാദം ഉന്നയിക്കുമെന്ന് യോഗത്തില്‍ തീരുമാനമായി. 30 ന് ചേരുന്ന യു.ഡി.എഫ് യോഗം ഫലപ്രദമാകുമെന്ന്  പ്രതീക്ഷിക്കുന്നതായി ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ പട്ടിക സംബന്ധിച്ച അന്തിമ തീരുമാനം ശിഹാബ് തങ്ങളുടേതാവും. ഫെബ്രുവരി പകുതിയോടു കൂടിയാവും ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക.

20 മണ്ഡലങ്ങളിലും നടത്തിയിരുന്ന പാര്‍ട്ടി കണ്‍വെന്‍ഷനുകള്‍ വന്‍ വിജയമായിരുന്നെന്ന് യോഗം വിലയിരുത്തി.

അതിനിടെ ഇ. അഹമ്മദിന് യോഗത്തില്‍ ലീഗ് പ്രവര്‍ത്തകരുടെ വിമര്‍ശനമുണ്ടായി. ഇ. അഹമ്മദ് മണ്ഡലത്തില്‍ എത്തുന്നില്ലെന്നാണ് അംഗങ്ങളുടെ കുറ്റപ്പെടുത്തല്‍. മണ്ഡലത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

Advertisement