കോഴിക്കോട്: ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരായി ഉയരുന്ന ആരോപണങ്ങള്‍ നിയമപരമായും സംഘടനാപരമായും നേരിടാന്‍ മുസ്‌ലിം ലീഗ് ഒരുങ്ങുന്നു. നിയമപരമായി നേരിടാന്‍ മുതിര്‍ന്ന അഭിഭാഷകരുടെ പാനല്‍ രൂപീകരിക്കാനും സംഘടനാപരമായി നേരിടാന്‍ പാര്‍ട്ടി തലത്തില്‍ മൂന്നംഗ സമിതിയും രൂപീകരിക്കും. അന്തിമ തീരുമാനം ഇന്നു ചേരുന്ന മുസ്‌ലിം ലീഗ് സെക്രട്ടറിയേറ്റ് യോഗത്തിലുണ്ടാകും.

ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുകള്‍ മാധ്യമങ്ങളിലൂടെ നിരന്തരം പുറത്തു വരുന്ന സാഹചര്യത്തിലാണ് മുസ്‌ലിം ലീഗ് തങ്ങളുടെ നേതാവിനെ എന്തു വിലകൊടുത്തും സംരക്ഷിക്കാനുള്ള നിലപാട് കൂടുതല്‍് കര്‍ശനമാക്കിയിരിക്കുന്നത്. മാധ്യമവാര്‍ത്തകളെ ചെറുക്കാന്‍ ജനങ്ങള്‍ക്കിടയില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തന്നെ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നു ഇതിനായി പ്രത്യേക സമിതി രൂപീകരിക്കുന്നതടക്കമുള്ള തീരുമാനങ്ങളിലേക്ക് പാര്‍ട്ടി നീങ്ങുന്നത് അതുകൊണ്ടാണ്. ജനങ്ങള്‍ക്കിടയില്‍ ലീഗിനെക്കുറിച്ചുള്ള മോശം പ്രതിച്ഛായ മാറ്റാന്‍ താഴേത്തട്ടു മുതല്‍ പ്രചാരണം ശക്തമാക്കാനാണ് തീരുമാനം.

Subscribe Us:

ഐസ്‌ക്രീം കേസില്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയെ പ്രതിചേര്‍ക്കേണ്ടതില്ലെന്ന് നിയമോപദേശം നല്‍കാന്‍ ഇ.കെ നായനാരുടെ ഭരണകാലത്ത് അഡ്വക്കേറ്റ് ജനറലായിരുന്ന എം.കെ ദാമോദരന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ പോലീസ് അന്വേഷകസംഘത്തിന് നല്‍കിയ തെളിവുകള്‍കഴിഞ്ഞ ദിവസം സ്വകാര്യ ചാനലുകള്‍ പുറത്ത് വിട്ടിരുന്നു.