കോഴിക്കോട്: മലബാറിലെ 33 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നതിനെ കുറിച്ച് മുസ്‌ലിം ലീഗ് നിലപാട് ശക്തമാക്കുന്നു. എയ്ഡഡ് പദവി നല്‍കുന്നത് സംബന്ധിച്ച കോണ്‍ഗ്രസ്സ് നിലപാട് അര്‍ത്ഥശൂന്യമാമെന്ന് മുസ്‌ലിം  ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കേരളത്തിലെ 11 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കിയപ്പോള്‍ ജാതി പറയാത്തവരാണ് മലബാറുകാര്‍ എന്ന് കോണ്‍ഗ്രസ്സ് നേതൃത്വം ഓര്‍ക്കണം എന്നും കെ.പി.എ മജീദ് ചൂണ്ടികാട്ടി.

Ads By Google

അതേസമയം, മലബാറിലെ സ്‌കൂളുകളുടെ കാര്യം പറയുമ്പോള്‍ ചിലര്‍ ജാതി പറയുന്നുവെന്നും  ലീഗ് ജനറല്‍ സെക്രട്ടറി ആരോപിച്ചു. ഇത്തരത്തില്‍ 33 സ്‌കൂളുകള്‍ക്ക് എയ്ഡഡ്  പദവി നല്‍കുമ്പോള്‍ ഒരു മാസം സര്‍ക്കാറിന് ഒരു കോടി രൂപ അധിക ബാധ്യത വരുമെന്നതിനാല്‍ ധന വകുപ്പ് ഫയല്‍ മടക്കിയതിനെ തുടര്‍ന്നാണ് വീണ്ടും വിവാദങ്ങള്‍ തലപൊക്കിയത്.

ഇന്നലെ യു.ഡി.എഫ് യോഗത്തിന് ശേഷം കെ.പി.സി.സി  അധ്യക്ഷന്‍ രമേശ് ചെന്നിത്തല ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ഒരു കാരണവശാലും എയ്ഡഡ് പദവി നല്‍കരുതെന്നാണ് ചെന്നിത്ത്‌ലയുടെ അഭിപ്രായം. ഇതിനെതിരെയാണ് ലീഗ് ജനറല്‍ സെക്രട്ടറി രംഗത്ത് വന്നത്.

എന്നാല്‍ ഈ വിഷയത്തില്‍  കോണ്‍ഗ്രസ്സ് നിലപാടില്‍ മാറ്റമില്ലെന്ന് ചെന്നിത്ത്‌ലയും തിരിച്ചടിച്ചു. അതേസമയം കേന്ദ്ര സര്‍ക്കാറിന്റെ ഏരിയാ ഇന്‍സെന്റീവ് പദ്ധതിയില്‍ തുടങ്ങിയവയാണ് ഈ സ്‌കൂളുകള്‍. സ്ഥലം മാനേജ്‌മെന്റുകളുടെയും കെട്ടിട നിര്‍മ്മാണത്തിന്  കേന്ദ്രഫണ്ടും ലഭിച്ചിട്ടുണ്ട്. നിലവില്‍ ഇവിടുത്തെ  അധ്യാപകര്‍ക്ക് അടിസ്ഥാന സമ്പളവും ഡി.എയും സംസ്ഥാന സര്‍ക്കാറാണ് നല്‍കുന്ന്ത്.