Administrator
Administrator
മുസ്‌ലിം ലീഗിന് 21 സീറ്റുകള്‍ ലഭിക്കുമെന്ന് പാര്‍ട്ടി
Administrator
Saturday 16th April 2011 2:34pm

muslim-leaguമലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് 21 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് മുസ്‌ലിം ലീഗ് വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്താന്‍ ചേര്‍ന്ന മുസ്‌ലീം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഈ വിലയിരുത്തലുകളുണ്ടായത്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. പി.കെ കുഞ്ഞാലിക്കുട്ടിയും എം.കെ മുനീറുമടക്കം 14 പേര്‍ യോഗത്തില്‍ പങ്കെടുത്തു.

തിരഞ്ഞെടുപ്പിനു ശേഷം യു.ഡി.എഫില്‍ ഉയര്‍ന്നിരിക്കുന്ന സോഷ്യലിസ്റ്റ് ജനതാദള്‍കോണ്‍ഗ്രസ് തര്‍ക്കവും ലീഗ് നേതൃത്വം ചര്‍ച്ച ചെയ്തു. യു.ഡി.എഫിന് ഭരണം ലഭിച്ചാല്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തതായാണ് സൂചന.

Advertisement