Categories

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് : കരട് വിജ്ഞാപനം പിന്‍വലിക്കണമെന്ന് മുസ്ലീം ലീഗ്

et-muhammad-basheerകോഴിക്കോട്: വേണ്ടവിധം വിധം ചര്‍ച്ച ചെയ്യാതെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്ന് മുസ്‌ലിം ലീഗ്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ധാരളം അപാകതകള്‍ ഉണ്ട്. വിദഗ്ധരുടെ നിഗമനങ്ങളും സങ്കല്‍പ്പങ്ങളും മാത്രം ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

കര്‍ഷകരുമായി ചര്‍ച്ചചെയ്യാതെയാണ്  റിപ്പോര്‍ട്ട് നടപ്പിലാക്കിയത്. ഇത് ഏറ്റവും വലിയ അപാകതയാണ്. റിപ്പോര്‍ട്ടില്‍ കര്‍ഷകര്‍ക്ക് ആശങ്കയുണ്ട്. വേണ്ട വിധത്തില്‍ ചര്‍ച്ച ചെയ്യാതെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചത് ശരിയായില്ല.

അത് പിന്‍വലിച്ച എല്ലാ വിഭാഗം ആളുകളുമായും ചര്‍ച്ച നടത്തണം.  കേരളത്തെക്കൂടി വിശ്വാസത്തിലെടുത്ത് റിപ്പോര്‍ട്ടില്‍ കേന്ദ്രം തിരുത്തല്‍ വരുത്താന്‍ തയ്യാറാകണമെന്നും മുസ്ലീം ലീഗ് ആവശ്യപ്പെട്ടു.

ഗാഡ്ഗില്‍ കമ്മിറ്റിറിപ്പോര്‍ട്ട് പാടെതള്ളിക്കളയണമെന്നും മുസ്ലീം ലീഗ് സംസ്ഥാന  സമിതി യോഗത്തിന് ശേഷം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.