kunhalikuttyതിരുവനന്തപുരം: യു.ഡി. എഫ് ഇനിയും പ്രഖ്യാപിക്കാത്ത സ്ഥാനങ്ങളില്‍ തീരുമാനമാകാത്തതിനാലാണ് ലീഗ് മന്ത്രിമാരെ പ്രഖ്യാപിക്കാന്‍ വൈകുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ പാര്‍ലമെന്ററി വകുപ്പ് എന്നീ സ്ഥാനങ്ങളിലാണ് യു.ഡി.എഫില്‍ ഇനിയും തീരുമാനമാകാത്തത്.

ലീഗിന്റെ മന്ത്രിമാരെ സംബന്ധിച്ച് യാതൊരു അവ്യക്തതയുമില്ലെന്നും മന്ത്രിമാരെ നാളെ തിരുവനന്തപുരത്ത് പ്രഖ്യാപിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.