തിരുവനന്തപുരം: മഅദനിയുടെ കാര്യത്തില്‍ മുസ്‌ലിംലീഗ് ഒറ്റപ്പെടുകയാണെന്നും കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന അതാണ് തെളിയിക്കുന്നതെന്നും മതനേതാക്കള്‍ ആരോപിച്ചു. കുഞ്ഞാലിക്കുട്ടിയുടേത് രാഷ്ട്രീയ അഭ്യാസമാണെന്നും അതങ്ങനെത്തന്നെയിരിക്കട്ടെയെന്നും വിവിധ മതനേതാക്കള്‍ അഭിപ്രായപ്പെട്ടു.

നിയമം നിയമത്തിന്റെ വഴിയെ പോകുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞിട്ടില്ലെന്ന് മതനേതാക്കള്‍ പറഞ്ഞു. ഇത്തരം വാര്‍ത്തയുടെ സ്രോതസ് ഏതാണെന്ന് അറിയില്ലെന്നും അവര്‍ വ്യക്തമാക്കി. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അബ്ദുന്നാസര്‍ മഅദനിയുടെ അറസ്റ്റിന് സാവകാശം നല്‍കണമെന്ന് മുഖ്യമന്ത്രിയെ ഇന്നു രാവിലെ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് കൂടിക്കാഴ്ചനടത്തിയത്.
അങ്ങിനെയൊരു വാക്ക് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്നും വളരെ അനുഭാവപൂര്‍വമാണ് പെരുമാറിയതെന്നും മതനേതാക്കള്‍ പറഞ്ഞു.

മഅദനിയുടെ അറസ്്റ്റ് ഒഴിവാക്കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ പറഞ്ഞു.