മലപ്പുറം: മുസ്‌ലീം ലീഗ് സ്ഥാനാര്‍ഥിപട്ടിക പ്രഖ്യാപിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ നിന്ന് മത്സരിക്കും. എം.കെ.മുനീര്‍ കോഴിക്കോട് സൗത്തില്‍ സ്ഥാനാര്‍ഥിയാവും.

വി.കെ.ഇബ്രാഹിംകുഞ്ഞ്-കളമശേരി, കെ.എം.ഷാജി-അഴീക്കോട്, അബ്ദു റഹ്മാന്‍ രണ്ടത്താണി-താനൂര്‍, വി.എം.ഉമ്മര്‍ മാസ്റ്റര്‍-കൊടുവള്ളി, ടി.എ.അഹമ്മദ് കബീര്‍-മങ്കട, അബ്ദു സമദ് സമദാനി-കോട്ടയ്ക്കല്‍, അഡ്വ.എന്‍.ഷംസുദ്ദീന്‍-മണ്ണാര്‍ക്കാട്, മഞ്ഞളാംകുഴി അലി-പെരിന്തല്‍മണ്ണ, പി.വി.അബ്ദുള്‍ റസാഖ്-മഞ്ചേശ്വരം, യു.സി.രാമന്‍-കുന്ദമംഗലം, പി.ഉബൈദുള്ള-മലപ്പുറം, എന്‍.എ.നെല്ലിക്കുന്ന്-കാസര്‍ഗോഡ്, സി.മോയിന്‍കുട്ടി-തിരുവമ്പാടി എന്നിവരായിരിക്കും സ്ഥാനാര്‍ഥികള്‍.

ഗുരുവായൂരിലെയും ഇരവിപുരത്തെയും സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും. ഈ സീറ്റുകളിലൊന്ന് വനിതകള്‍ക്ക് നല്‍കുമെന്നാണ് സൂചന.
സ്ഥാനാര്‍ഥി പരിഗണനയിലുണ്ടായിരിക്കെ സീറ്റ് ലഭിക്കാതിരുന്ന നേതാക്കളെ പാണക്കാട്ടേക്ക് വിളിപ്പിച്ചിട്ടുണ്ട്. ടി.വി ഇബ്രാഹിം, അഡ്വ. യു.എ ലത്തീഷ്, അശ്‌റഫ് കോക്കൂര്‍, എ.കെ ആബിദ്ഹുസൈന്‍ തങ്ങള്‍, എം.എ ഖാദര്‍, എം.സി മായിന്‍ഹാജി, കെ.മൊയ്തീന്‍ കോയ, സൂപ്പി നരിക്കാട്ടേരി തുടങ്ങിയവരെയാണ് പാണക്കാട്ടേക്ക് വിളിപ്പിച്ചത്.