muslim-leadersനാഷ്വില്ലി (യു.എസ്): മുസ്‌ലീം മതനേതാക്കളെയും വഹിച്ച് വിമാനം പറത്താന്‍ ആവില്ലെന്ന് പൈലറ്റ്, തുടര്‍ന്ന് അവരെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. യു.എസിലെ മെംഫിസ് രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. മെംഫിസ് സര്‍വകലാശാലയിലെ അറബിക് അധ്യാപകന്‍ കൂടിയായ മസുദുര്‍ റഹ്മാന്‍, ഗ്രേറ്റര്‍ മെംഫിസ് ഇസ്ലാമിക് അസോസിയേഷനിലെ മുഹമ്മദ് സഗലൗള്‍ എന്നിവര്‍ക്കാണ് ദുരനുഭവമുണ്ടായത്.

പൈലറ്റ് മുസ്‌ലീം മതനേതാക്കളുമായി പറക്കാന്‍വിസമ്മതിച്ചുവെന്നാണ് എയര്‍ലൈന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. യു.എസ് ട്രാന്‍സ്‌പോര്‍ട്ട് സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത് തങ്ങളുടെ അറിവോടുകൂടിയല്ലെന്ന് അവര്‍ വ്യക്തമാക്കി.

അറ്റ്‌ലാന്റ ്എയര്‍ലൈന്‍സിലെ പൈലറ്റാണ് വിമാനം പറത്താന്‍ വിസമ്മതിച്ചത്. യാത്രക്കാരുടെ സുരക്ഷ പ്രധാനപ്പെട്ടതാണെന്നും ഇവിടെ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും എയര്‍ലൈന്‍സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.

താന്‍ പരമ്പരാഗതമായ ഇന്ത്യന്‍ ശൈലിയിലുള്ള വസ്ത്രമാണ് അണിഞ്ഞിരുന്നതെന്ന് റഹ്മാന്‍ പറഞ്ഞു. അറബി വേഷമാണ് സഗലൗള്‍ ധരിച്ചിരുന്നത്. സുരക്ഷാ വിഭാഗം തങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കുകയും തുടര്‍ന്ന് വിമാനത്തില്‍ കയറുകയും ചെയ്തതാണ്. പിന്നീട് ഇറക്കിവിടുകയായിരുന്നു റഹ്മാന്‍ വിശദീകരിച്ചു.

ഇവര്‍ യാത്രചെയ്യുന്നത് ചില സഹയാത്രികര്‍ക്ക് അസൗകര്യമുണ്ടാകുന്നു എന്നു വാദിച്ചാണത്രേ പെലറ്റുമാര്‍ ഇവര്‍ യാത്രചെയ്യുന്നതിനെ എതിര്‍ത്തത്. ഇരുവരെയും പിന്നീട് മറ്റൊരു വിമാനത്തില്‍ കയറ്റിവിട്ടു. ഇത് കടുത്ത മതവിവേചനമാണെന്നും തങ്ങളുടെ മതത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണയാണ് കാരണമെന്നും റഹ്മാന്‍ പറഞ്ഞു.

ബി.ബി.സി റിപ്പോര്‍ട്ടര്‍ മിഷാല്‍ ഹുസൈന്റെ മക്കള്‍ക്കുനേരെ വംശീയാധിക്ഷേപം