വിശ്വരൂപത്തിന് ശേഷം മറ്റൊരു തമിഴ് സിനിമ കൂടി വിവാദത്തിലാകുന്നു. മുസ്‌ലിം മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന തമിഴ്‌നാട്ടില്‍ പ്രദര്‍ശനാനുമതി നിഷേധിച്ച വിശ്വരൂപത്തിന് മുസ്‌ലിം സംഘടനകളുമായി നടത്തിയ ചര്‍ച്ചയാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലെത്തിച്ചത്.

Ads By Google

വിവാദഭാഗങ്ങള്‍ നീക്കി വിശ്വരൂപം തിയറ്ററുകളിലെത്താനിരിക്കെ മറ്റൊരു സിനിമകൂടി ഇതേ വിഷയത്തില്‍ കോളിവുഡില്‍ വിവാദമാവുകയാണ്. സൂര്യയും അനുഷ്‌കയും നായികാനായകന്മാരായി എത്തുന്ന ‘സിങ്കം 2’ ആണ് വിവാദമാകുന്നത്.

ഹരി സംവിധാനം  ചെയ്ത ഈ സിനിമയില്‍ മുസ്‌ലിംങ്ങളെ ഹൃദയശൂന്യരായും കൊള്ളക്കാരുമായാണ് ചിത്രീകരിച്ചിരിക്കുന്നതായാണ് ആരോപണം.

ഏതെങ്കിലുമൊരാള്‍ അപവാദമുന്നയിച്ചാല്‍ സിനിമയില്‍ നിന്നും ആ ഭാഗം  സംവിധായകന്‍ ഒരുപക്ഷെ ഒഴിവാക്കുമായിരിക്കുമെന്നും, എന്നിരുന്നാലും വിശ്വരൂപം ഉണ്ടാക്കിയ വിവാദം വളരെയധികം വേദനിപ്പിച്ചുവെന്നും ഇന്ത്യന്‍ തൗഹീദ് ജമാഅത്ത് ഗ്രൂപ്പ് പറഞ്ഞു.

സിനിമകളില്‍ മുസ്ലീങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള സീനുകളുണ്ടെങ്കില്‍ ഒഴിവാക്കാന്‍  ആവശ്യപ്പെടുമെന്നും,  തമിഴില്‍ ഇറങ്ങുന്ന ഇത്തരം സിനിമകളെ വീക്ഷിക്കാനും,തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളെ അവഗണിക്കുന്നതിനുമായി  ഒരു ഫോറം രൂപീകരിക്കുമെന്നും മുസ്ലിംസംഘടനകള്‍ അറിയിച്ചു.