എഡിറ്റര്‍
എഡിറ്റര്‍
ഇനി ഓഫീസ് ജോലി പാട്ട് കേട്ടുകൊണ്ട്‌
എഡിറ്റര്‍
Monday 18th June 2012 3:49pm

രാവിലെ മുതല്‍ വൈകുന്നതുവരെ ഓഫീസില്‍ ഇരുന്ന് ജോലി ചെയ്യുന്നത് മിക്ക ആളുകള്‍ക്കും മുഷിപ്പാണ്. ഒരേ ജോലിയില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുക എന്നു പറയുന്നതു തന്നെ അല്പം പ്രയാസമാണ്.

എന്നാല്‍ ജോലിയോടൊപ്പം മറ്റെന്തെങ്കിലും എന്റര്‍ടൈന്‍മെന്റ് കൂടിയാകുമ്പോള്‍ നമ്മള്‍ ജോലി ആസ്വദിച്ചു ചെയ്യും. അത്തരത്തിലൊരു എന്റര്‍ടൈന്‍മെന്‍ാണ് ജോലി സ്ഥലത്തുള്ള പാട്ടുകേള്‍ക്കല്‍.

ഓഫീസ് ജോലിയോടൊപ്പം പാട്ടുകൂടി കേള്‍ക്കുന്നത് ജോലിയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനും ഒരളവുവരെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത.

പശ്ചാത്തലസംഗീതം നമ്മുടെ മനസ്സിനെ ഏറെ സ്വാധീനിക്കുമെന്ന് ബിസിനസ്സുകാരനായ രവി മേത്ത അഭിപ്രായപ്പെടുന്നു. ഒരു പാട് ശബ്ദത്തിലുള്ള പാട്ടായാലും മറ്റ് മ്യൂസിക്കുകളായാലും അത് നമ്മെ അസ്വസ്ഥമാക്കും.

എന്നാല്‍ ചെറിയൊരളവില്‍ കേള്‍ക്കുന്ന സംഗീതം മനസ്സിനെ സന്തോഷിപ്പിക്കും. വാഹനങ്ങളുടെ ശബ്ദം ഏതാണ്ട് 70 ഡെസിബലിന് മുകളിലായിരിക്കും. ഏതാണ്ട് 70 ഡെസിബലില്‍ വരെ ജോലി സ്ഥലത്ത് നമുക്ക് സംഗീതം ആസ്വദിക്കാം.

ജോലിയില്‍ ക്രിയേറ്റിവിറ്റി കൊണ്ടുവരാനും എടുക്കുന്ന ജോലി കുറച്ചുകൂടെ ആത്മാര്‍ത്ഥതയോടെ ചെയ്യാനും മ്യൂസിക് ഒരളവുവരെ സഹായിക്കുമെന്നാണ് പറയുന്നത്.

Advertisement