parves-musharafലണ്ടന്‍: അടുത്തവര്‍ഷം മാര്‍ച്ച് മാസത്തോടെ പാക്കിസ്ഥാനില്‍ തിരിച്ചെത്തുമെന്ന് പാക്കിസ്താന്റെ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ്. അറസ്റ്റ് ചെയ്താലും പാക്കിസ്ഥാനില്‍ തിരിച്ചെത്തുമെന്ന് വ്യക്തമാക്കിയ മുഷറാഫ് തനിക്കെതിരെ ചുമത്തിയിരിക്കുന്ന കേസുകള്‍ രാഷ്ട്രീയപ്രേരിതമാണെന്നും പറഞ്ഞു. തന്നെ പാക് സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചാല്‍ എന്തു സംഭവിക്കുമെന്ന് കാത്തിരുന്നു കാണാമെന്നും ബി.ബി.സിക്കനുവദിച്ച അഭിമുഖത്തില്‍ മുഷറഫ് പറഞ്ഞു.

നേരത്തെ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ വധവുമായി ബന്ധപ്പെട്ട കേസില്‍ ഹാജരാവാനായി കോടതി മുഷാറഫിനോടാവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുന്‍ പാക്ക് പ്രസിഡണ്ട് ഇതിന് തയ്യാറായിരുന്നില്ല. തുടര്‍ന്ന് മുഷാറഫിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനും കോടതി ഉത്തരവിട്ടിരുന്നു.