എഡിറ്റര്‍
എഡിറ്റര്‍
വിദേശത്ത് പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഷറഫ് കോടതിയില്‍
എഡിറ്റര്‍
Tuesday 12th November 2013 9:20pm

parves Mushraf

കറാച്ചി: വിദേശത്ത് പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് കോടതിയെ സമീപിച്ചു. സിന്ധ് ഹൈക്കോടതയിലാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

രോഗാവസ്ഥയില്‍ ദുബായില്‍ കഴിയുന്ന മാതാവിനെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കണമെന്നാണ് ആവശ്യം.

മാതാവിന് 95 വയസ്സുണ്ടന്നും ഗുരുതരാവസ്ഥയില്‍ കഴിയുന്ന അവര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി  അഡ്വക്കേറ്റായ എ. ക്യു ഹാലെപോട്ട വഴിയാണ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.

ഇത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് സജ്ജദ് അലി ഷാ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച്, ഡപ്യൂട്ടി അറ്റോര്‍ണി ജനറലിനും സിന്ധ് പ്രവിശ്യയുടെ അഡ്വക്കേറ്റ് ജനറല്‍ ആന്‍ഡ് പ്രോസിക്യൂട്ടര്‍ ജനറലിനും നോട്ടീസ് അയച്ചു.

ഈ മാസം 18-ല് ഹരജി കോടതി പരിഗണിക്കും.

വിവിധ കേസുകളില്‍ അകപ്പെട്ട മുഷാറഫ് കഴിഞ്ഞ ആറ് മാസത്തിലധികമായി വീട്ടുതടങ്കലിലായിരുന്നു. എല്ലാ കേസുകളിലും ജാമ്യം ലഭിച്ചെങ്കിലും രാജ്യം വിട്ട് പുറത്ത് പോകാന്‍ മുഷാറഫിന് അനുമതി ലഭിച്ചിരുന്നില്ല.

Advertisement