ലണ്ടന്‍: ഇന്ത്യക്കെതിരേ തീവ്രവാദികളെ പരിശീലിപ്പിക്കുന്നുണ്ടെന്ന തന്റെ ആദ്യപ്രസ്താവനയില്‍ നിന്നും മുന്‍പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ് മലക്കം മറിഞ്ഞു. താന്‍ അധികാരത്തിലേറുന്നതിനു മുമ്പ് ചില ശക്തികള്‍ ഇന്ത്യക്കെതിരായ പ്രവര്‍ത്തിക്കുന്ന എന്നു മാത്രമാണ് മുമ്പ് അഭിപ്രായപ്പെട്ടതെന്നും മുഷറഫ് വ്യക്തമാക്കി.

കശ്മീരിന്റെ കാര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഏകദേശ ധാരണയില്‍ എത്തിച്ചേര്‍ന്നിരുന്നു. കശ്മീരില്‍ നിന്ന് സൈന്യത്തെ പൂര്‍ണമായും ഒഴിപ്പിക്കണമെന്നും കശ്മീരിന് സ്വയംഭരണം നല്‍കണമെന്നതും അടങ്ങുന്നതായിരുന്നു ധാരണ. സര്‍ക്രീക്കിന്റെയും സിയാച്ചിന്റെയും കാര്യത്തിലും ഇരുരാഷ്ട്രങ്ങളും തമ്മില്‍ ഏകദേശ ധാരണയിലെത്തിയിരുന്നതായും മുഷറഫ് വ്യക്തമാക്കി.