എഡിറ്റര്‍
എഡിറ്റര്‍
മുഷറഫ് വീട്ടുതടങ്കലില്‍ നിന്ന് മോചിതനായേക്കും
എഡിറ്റര്‍
Tuesday 5th November 2013 10:45am

parvez-mushraf

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് വീട്ടുതടങ്കലില്‍ നിന്ന് മോചിതനാകാനുള്ള സാധ്യത തെളിഞ്ഞു.  അവസാന കേസിലും ജാമ്യം ലഭിച്ചതോടെയാണിത്.

2007-ല്‍ ഇസ്ലാമാബാദിലെ ലാല്‍ മസ്ജിദില്‍ നടത്തിയ സൈനിക ഓപ്പറേഷനുമായി ബന്ധപ്പെട്ട കേസിലാണ് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചത്. രണ്ട് ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവയ്ക്കാനാണ് ഇസ്ലാമാബാദ് അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയുടെ നിര്‍ദ്ദേശം.

ഇതോടെ എല്ലാ കേസുകളില്‍ നിന്നും ജാമ്യം ലഭിച്ച മുഷറഫ് ആറ് മാസം നീണ്ട വീട്ടുതടങ്കലില്‍ നിന്ന് മോചിതനാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

എന്നാല്‍ വിദേശയാത്രയ്ക്ക് സര്‍ക്കാര്‍ വിലക്കുള്ളതിനാല്‍  അദ്ദേഹത്തിന് രാജ്യം വിട്ട് പോകാനാവില്ല.

അധികാരത്തില്‍ നിന്ന് പുറത്തായതോടെ ദുബായില്‍ കഴിയുകയായിരുന്ന മുഷറഫ് കഴിഞ്ഞ് പാക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് മടങ്ങിയെത്തിയത്.

എന്നാല്‍ ബലൂച് നേതാവ് അക്ബര്‍ മുക്തി, മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ എന്നിവരുടെ വധത്തില്‍ പങ്കുണ്ടെന്നാരോപിച്ച് സര്‍ക്കാര്‍ അദ്ദേഹത്തിനെതിരെ കേസെടുത്തു.

2007-ല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടതോടെ വീട്ടുതടങ്കലിലായി.

ഇതിനിടെയാണ് ലാല്‍ മസ്ജിദ് കേസിലും പ്രതിയായത്. മസ്ജിദില്‍ നടത്തിയ സൈനികനീക്കത്തില്‍ പ്രമുഖ പണ്ഡിതര്‍ ഉള്‍പ്പെടെ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു.

Advertisement