ദുബായ്: ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കാന്‍ ആലോചിച്ചിരുന്നെന്ന് പാകിസ്ഥാന്‍ മുന്‍ പ്രസിഡണ്ട് പാര്‍വേസ്് മുഷാറഫിന്റെ വെളിപ്പെടുത്തല്‍.

2002 ലാണ് ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കാന്‍ ആലോചിച്ചതെന്നും എന്നാല്‍ ഇന്ത്യന്‍ തിരിച്ചടി ഭയന്നാണ് നീക്കത്തില്‍ നിന്ന് പിന്‍മാറിയതെന്നും മുഷാറഫ് പറഞ്ഞു. ജാപ്പനീസ് ദിനപത്രമായ മൈനീച്ചി ഷിംബൂണിന് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ പാക് പ്രസിഡണ്ടിന്റെ വെളിപ്പെടുത്തല്‍.


Also Read:  ‘സ്‌നേഹത്തോടെ പറയട്ടെ സുനിതാ താങ്കള്‍ എഴുതിയിരിക്കുന്നത് തികഞ്ഞ സ്ത്രീവിരുദ്ധതയാണ്’; സുനിത ദേവദാസിന് മറുപടിയുമായി രശ്മി നായര്‍


2001 ലെ പാര്‍ലമെന്റ് ആക്രമണത്തിനുശേഷം സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെയാണ് അറ്റകൈ പ്രയോഗത്തിന് മുഷാറഫ് ഒരുങ്ങിയത്. ആണവായുധം പ്രയോഗിക്കണമോ വേണ്ടയോ എന്ന ചിന്തയില്‍ ആ ദിവസങ്ങളില്‍ തനിക്ക് ഉറക്കം നഷ്ടപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ അന്ന് ഇന്ത്യയോ പാകിസ്താനോ മിസൈലുകളില്‍ ആണവപോര്‍മുനകള്‍ ഘടിപ്പിച്ചിട്ടില്ലായിരുന്നു. ഒന്നോ രണ്ടോ ദിവസം കൊണ്ട് തൊടുക്കാന്‍ പാകത്തിന് തയ്യാറാക്കാവുന്നതേ ഉണ്ടായിരുന്നൊള്ളൂ.’

ആണവപോര്‍മുന ഘടിപ്പിക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.