മ­സ്­ക്കറ്റ്: ഒ­മാ­നിലെ മസ്‌ക്കറ്റില്‍ നാലംഗ മലയാളി കുടുംബം വീടിനു തീപിടിച്ചു മരിച്ചു. കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശി അശോകനും ഭാര്യ ബിന്ദുവും രണ്ടു മക്കളുമാണ് ദുരന്തത്തില്‍പ്പെട്ടത്. മത്രയിലുള്ള വീട്ടില്‍ ഇന്നു രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. കാരണം വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നു സംശയിക്കുന്നു. തയ്യല്‍ ജോലിക്കാരനായ അശോകന്‍ 18 വര്‍ഷമായി ഇവിടെയാണ്. നാലു മാസംമുന്‍പ് ഇവര്‍ നാട്ടിലെത്തി മടങ്ങിയിരുന്നു.