എഡിറ്റര്‍
എഡിറ്റര്‍
വസ്ത്രധാരണത്തിന് ‘കള്‍ച്ചറില്ല’; ചാനല്‍ ഷോയില്‍ ട്രാന്‍സ്‌ജെന്‍ഡറുകളെ അപമാനിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് മുരുകന്‍ കാട്ടാക്കട
എഡിറ്റര്‍
Sunday 26th November 2017 1:22pm

 

കോഴിക്കോട്: കൈരളി ചാനലിലെ ‘മാന്യമഹാജനങ്ങളേ’ എന്ന പ്രസംഗ മത്സര റിയാലിറ്റി ഷോയില്‍ ട്രാന്‍സ്‌ജെന്‍ഡറുകളെ അപമാനിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ഷോയിലെ വിധികര്‍ത്താവ് കവി മുരുകന്‍ കാട്ടാക്കട. ഷോയിലെ മത്സരാര്‍ത്ഥിയും ട്രാന്‍സ്ജെന്‍ഡറുകളെ ശ്യാമയോട് അവരുടെ വസ്ത്രധാരണത്തെക്കുറിച്ച് മുരുകന്‍ കാട്ടാക്കട നടത്തിയ പരാമര്‍ശം ആ സമൂഹത്തെയാകെ അപമാനിക്കുന്നതാണെന്ന് പ്രിന്‍സ് ജോണ്‍ എന്നയാള്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാണിച്ചിരുന്നു.


Also Read: ‘എന്തുവാടെ ഇതൊക്കെ’; ക്യാമറയ്ക്കു മുന്നില്‍ കൊച്ചു കുട്ടികളെപ്പോലെ രോഹിതും ജഡേജയും ഷമിയും; വീഡിയോ


‘ട്രാന്‍സ്ജെന്ററുകളുടെ വസ്ത്രധാരണം വളരെ വൃത്തികെട്ടതാണെന്നും ശ്യാമയെ കണ്ടാല്‍ ട്രാന്‍സ്‌ജെന്റെര്‍ ആണെന്ന് പറയില്ല, മനോഹരിയായ ഒരു സ്ത്രീ ആണെന്നെ പറയൂ എന്നുമായിരുന്നു മുരുകന്‍ കാട്ടാക്കടയുടെ കമന്റ് ‘. ഇതിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചുകൊണ്ടായിരുന്നു പ്രിന്‍സിന്റെ പോസ്റ്റ്.

മത്സരത്തില്‍ പങ്കെടുക്കാനെത്തിയ ശ്യാമയെ ലിംഗന്യൂനപക്ഷത്തില്‍ ഉള്‍പ്പെടുന്ന ഒരാളെന്ന നിലയില്‍ പരസ്യമായി അപമാനിക്കുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നതെന്നും മുരുകന്‍ കാട്ടാക്കട ഒരു കവിയാണ് എന്നതിലേറെ അപകടമാണ് അദ്ദേഹം ഒരു അദ്ധ്യാപകന് ആണെന്നുള്ളതെന്നും പ്രിന്‍സ് ചൂണ്ടിക്കാട്ടുന്നു. ‘ഞാന്‍, ഇന്ന് നിങ്ങളുടെ പുസ്തകം കത്തിച്ചു കളയുകയാണ് മിസ്റ്റര്‍ മുരുകന്‍ കാട്ടാക്കട. കണ്ണടയല്ല നിങ്ങള്‍ക്ക് വേണ്ടത് തുറന്ന കണ്ണ്് തന്നെയാണെന്നായിരുന്നു പ്രിന്‍സിന്റെ പരാമര്‍ശം.

ഇതോടെ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് മുരുകന്‍ കാട്ടാക്കട രംഗത്തെത്തുകയായിരുന്നു. ”ഒരു പ്രത്യേക സന്ദര്‍ഭത്തെക്കുറിച്ച് മാന്യമഹാ ജനങ്ങളേ എന്ന പരിപാടിയില്‍ ഞാന്‍ നടത്തിയ പരാമര്‍ശം ശ്യാമ എന്ന മത്സരാര്‍ത്ഥിക്ക് ദു:ഖമുണ്ടാക്കി എന്ന് എനിക്ക് തോന്നുന്നു. മുല്ലപ്പൂക്കള്‍ പോലെ സുഗന്ധം നല്‍കേണ്ട എന്റെ വാക്കുകള്‍ ഞാനുദ്ദേശിക്കാതെ ആണെങ്കിലും വേദനയുണ്ടാക്കിയെങ്കില്‍ ശ്യാമേ, കൂട്ടുകാരെ എന്നോടു ക്ഷമിക്കുക” എന്നായിരുന്നു കവിയുടെ ഫേസ്ബുക്ക് പോസ്റ്റ്.


Dont Miss: ‘കളിക്കാന്‍ വരട്ടെ’; ഇന്ത്യാ-പാക് ക്രിക്കറ്റിനു മോദിയുടെ അനുമതി വേണമെന്ന് ബി.സി.സി.ഐ


”ശ്യാമേ മാരിവില്ലുളളില്‍ ഒളിപ്പിച്ച മേഘമേ.. മുഖം വീര്‍പ്പിച്ചിരിക്കാതെ തോരാതെ പെയ്യുക, മണല്‍ത്തരിയിലാത്മഹര്‍ഷത്തിന്റെ കുളിരാവുക, ഇതളിലുയിരിന്റ പച്ചയാവുക നാഗമായിഴയുക, മണ്ണിലെ കുഴികളില്‍ നിറയുക, പിന്നെ ഉള്ളിലേയ്ക്കൂര്‍ന്നു പോയ് വിത്തിന്റെ കവിളിലൊരു മുത്തം കൊടുക്കുക…..ശ്യാമേ മേഘമേ പെയ്യുക തോരാതെ തോരാതെ പെയ്യുക” എന്നൊരു കവിതയോടു കൂടിയായിരുന്നു അദ്ദേഹത്തിന്റെ ഖേദപ്രകടനം.

Advertisement