ബാംഗ്ലൂര്‍: ചെയര്‍മാന്‍ സ്ഥാനത്തു നിന്നും വിരമിക്കുന്ന എന്‍.ആര്‍. നാരായണമൂര്‍ത്തിക്ക് ഇന്‍ഫോസിസ് പുതിയ പദവി നല്‍കുന്നു. ചെയര്‍മാന്‍ എമിറെറ്റ്‌സ് എന്ന പദവിയായിരിക്കും മൂര്‍ത്തിക്ക് നല്‍കുക. ആഗസ്റ്റുവരെയാണ് എന്‍.ആര്‍ നാരായണമൂര്‍ത്തിയുടെ കാലാവധി.

ഏപ്രില്‍ 30ന് ചേരുന്ന ഡയറക്ടര്‍മാരുടെ യോഗത്തിലായിരിക്കും ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം. ഇതേ മീറ്റിംഗില്‍ തന്നെയായിരിക്കും ഇന്‍ഫോസിസിന്റെ പുതിയ ചെയര്‍മാനെയും തിരഞ്ഞെടുക്കുക.

നിലവിലെ സി.ഇ.ഒ ക്രിസ് ഗോപാലകൃഷ്ണനായിരിക്കും ചെയര്‍മാന്‍ സ്ഥാനത്തെത്തുക എന്നുതന്നെയാണ് സൂചന. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ എസ്.ഡി ഷിബുലാല്‍ സി.ഇ.ഒ സ്ഥാനത്തെത്തിയേക്കും.