ന്യൂദല്‍ഹി: ഇന്‍ഫോസിസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും നാരയണമൂര്‍ത്തി ഇന്ന്‌ വിരമിക്കും. 30 വര്‍ഷത്തെ സര്‍വ്വീസിനുശേഷമാണ് നാരായണമൂര്‍ത്തി വിരമിക്കുന്നത്.

ആഗസ്റ്റ് 21 മുതല്‍ കെ.വി കാമത്ത് എയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കും. ഇന്‍ഫോസിസിന്റെ പുതിയ നേതൃനിരയും അന്ന് ചുമതലയേല്‍ക്കും.

1981ലാണ് മൂര്‍ത്തിയുള്‍പ്പെട്ട ഏഴംഗ സംഘം ഇന്‍ഫോസിസ് സ്ഥാപിക്കുന്നത്. 250 യു.എസ് ഡോളര്‍ മുതല്‍ മുടക്കില്‍ തുടങ്ങിയ ഇന്‍ഫോസിസിന്റെ ഇപ്പോഴത്തെ ആസ്തി 6ലക്ഷം കോടി യു.എസ് ഡോളറാണ്. 1,30,820 പേര്‍ ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ട്.