Categories

മുറെ സെമിയില്‍

ഷാങ്ഹായ്: നിലവിലെ ചാംപ്യനും രണ്ടാം സീഡുമായ ബ്രിട്ടന്റെ ആന്‍ഡി മുറെ ഷാങ്ഹായ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ യോഗ്യതാറൗണ്ട് കടന്നെത്തിയ ആസ്‌ട്രേലിയയുടെ മാത്യു എബ്ബണെതിരെ അനായാസ ജയവുമായാണ് മുറെ സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. സ്‌കോര്‍: 6-3, 6-2

മുറെക്കെതിരെ ആദ്യ സെറ്റിന്റെ തുടക്കത്തില്‍ മാത്രമാണണ് അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച വെക്കാന്‍ ആസ്‌ട്രേലിയന്‍ താരത്തിന് കഴിഞ്ഞത്. ലോക നാലാം നമ്പര്‍ താരമായ മുറെ ഈ വര്‍ഷം കളിച്ച 24 മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് പരാജയപ്പെട്ടത്. കഴിഞ്ഞ മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ മൂന്ന് എ.ടി.പി കിരീടങ്ങള്‍ മുറെ സ്വന്തമാക്കിയിട്ടുണ്ട്.

മുറെയെക്കൂടാതെ ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യൊക്കോവിച്ചിന് മാത്രമാണ് ഈ വര്‍ഷം ഈ നേട്ടം കൈവരിക്കാനായത്. സ്‌പെയിനിന്റെ ഡേവിഡ് ഫെററും സെമിയിലെത്തിയിട്ടുണ്ട്. ക്വാര്‍ട്ടറില്‍ ആന്‍ഡി റോഡിക്കിനെയാണ് ഫെറര്‍ തോല്‍പ്പിച്ചത്.രണ്ട് സെറ്റ് ട്രൈബേക്കറിലേക്ക് നീണ്ട കനത്ത പോരാട്ടത്തിനൊടുവില്‍ 6-7(5-7). 6-2, 7-6(7-2) എന്ന സ്‌കോറിനായിരുന്നു ഫെററുടെ വിജയം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.