Categories

ജപ്പാന്‍ ഓപ്പണ്‍: നദാലിനെ തോല്‍പ്പിച്ച് മുറെക്ക് കിരീടം

ടോക്കിയോ: ലോക നാലാം നമ്പര്‍ താരമായ ബ്രിട്ടന്റെ ആന്‍ഡി മുറെയ്ക്ക് ജപ്പാന്‍ ഓപ്പണ്‍ ടെന്നീസ് കിരീടം. ഫൈനലില്‍ സ്‌പെയിനിന്റെ ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാലിനെയാണ് മുറെ അട്ടിമറിച്ചത്. നദാലിനെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് മുറെ കീഴടക്കിയത്. സ്‌കോര്‍: 3-6, 6-2, 6-0

ആദ്യസെറ്റ് നദാലിന് മുന്നില്‍ അടിയറവ് വച്ചതിന് ശേഷം ശക്തമായി തിരിച്ച് വന്നാണ് പിന്നീടുള്ള രണ്ട് സെറ്റും ഗെയിമും മുറെ സ്വന്തമാക്കിയത്. മുറയുടെ തുടര്‍ച്ചയായ രണ്ടാം എ.ടി.പി കിരീടമാണിത്. കഴിഞ്ഞ ആഴ്ച ബാങ്കോക്കില്‍ നടന്ന എ.ടി.പി ടൂര്‍ണ്ണമെന്റിലും മുറെ കിരീടം ചൂടിയിരുന്നു. സീസണിലെ മുറെയുടെ നാലാമത്തെ കിരീടമാണിത്.

നേരത്തെ ക്യൂന്‍സ് ക്ലബ്ബ് കിരീടവും തായ്‌ലാന്‍ഡ് ഓപ്പണ്‍ കിരീടവും ബ്രിട്ടീഷ് ചാംപ്യന്‍ സ്വന്തമാക്കിയിരുന്നു. നിലവിലെ ചാംപ്യനായ നദാല്‍ യുഎസ് ഓപ്പണ്‍ ഫൈനലിലെ തോല്‍വിയ്ക്ക് ശേഷം നേരിടുന്ന തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ തോല്‍വിയാണിത്. ഈ സീസണില്‍ ഏഴ് ഫൈനല്‍ കളിച്ച നദാലിന് മൂന്നെണ്ണത്തില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്. നേരത്തെ കളിച്ച ആറ് ഫൈനലിലും ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിച്ചിന് മുന്നിലാണ് നദാല്‍ കീഴടങ്ങിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.