കൊച്ചി: മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തിനെതിരെയുള്ള അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഉത്തരവ്. സുപ്രീം കോടതി ഉത്തരവ് അന്വേഷണത്തിന് തടസമല്ലെന്ന് കോടതി നിരീക്ഷിച്ചു. കോടതി സ്വമേധയാ കേസ് എടുത്ത നടപടിയും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതുമാണ് സുപ്രീം കോടതി റദ്ദാക്കിയത്. ധ്യാന കേന്ദ്രത്തിനെതിരെ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു.

ധ്യാന ചികിത്സയെന്ന പേരില്‍ കേന്ദ്രത്തില്‍ മയക്കുമരുന്ന് ഉപയോഗം നടക്കുന്നുണ്ടെന്നും രോഗികളെ തടവിലിട്ടിരിക്കുകയാണെന്നുമായിരുന്നു ആരോപണം. ഇതെക്കുറിച്ച് അന്വേഷിച്ച ഐ ജി വിന്‍സെന്റ് പോള്‍ വിശദമായ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തിരുന്നു. ഇതെ തുടര്‍ന്ന് കോടതി സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിനുത്തരവിട്ടതാണ് സുപ്രീം കോടതി നേരത്തെ സ്‌റ്റേ ചെയ്തിരുന്നത്.

Subscribe Us: