ന്യൂദല്‍ഹി: മുരിങ്ങൂര്‍ ധ്യാനകേന്ദ്രം കേസില്‍ സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. സുപ്രീംകോടതി റദ്ദാക്കിയ കേസ് നിലനില്‍ക്കുന്നുവെന്ന് ഹൈക്കോടതിയെ അറിയിച്ചത് ആശയക്കുഴപ്പംമൂലമാണെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടയാള്‍ക്ക് അതിനുള്ള അവകാശമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

സുപ്രീംകോടതി റദ്ദാക്കിയ കേസ് നിലനില്‍ക്കുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു. ഇത് ഗുരുതരമായ പിഴവാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാണിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.