ലണ്ടന്‍: ദി സണ്‍ ദിനപത്രത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള പത്രത്തിന്റെ സൈറ്റിലേക്ക് തിങ്കളാഴ്ചയാണ് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയത്. സൈബര്‍ ലോകത്തെ പ്രശസ്ത ഹാക്കര്‍മാരായ ലല്‍സെക് ഗ്രൂപ് (LulzSec hacking)ആണ നുഴഞ്ഞുകയറിയത്. ദി സണ്‍ (the Sun) പത്രത്തിലേക്ക് വരുന്ന ട്രാഫിക് മറ്റൊരു പേജിലേക്ക് (new-times.co.uk/sun) തിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. അതില്‍ മര്‍ഡോക്കിന്റെ മരണ ‘വാര്‍ത്ത’ ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മര്‍ഡോക് അമിതമായി ലഹരി കഴിച്ച് ‘ആത്മഹത്യ’ ചെയ്തുവെന്ന തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ചാണ് ലല്‍സെക് ഗ്രൂപ് ഹാക് ചെയ്തത്- ‘മാധ്യമഭീമന്റെ ജഡം കണ്ടെത്തി’ എന്ന തലക്കെട്ടോടെയാണ് ‘വാര്‍ത്ത’ നല്‍കിയത്. ഫോണ്‍ ചോര്‍ത്തിയതുമായ വിവാദങ്ങളുടെ പശ്ചാതലത്തില്‍ മര്‍ഡോക്ക് അമിതമായി പലേഡിയം കഴിച്ച് ആത്മഹത്യ ചെയ്തതുവെന്നും പുന്തോട്ടത്തിലാണ് മര്‍ഡോക്കിന്റെ ജഡം കണ്ടെത്തിയതെന്നും ലല്‍സെക് പോസ്റ്റ് ചെയ്ത വാര്‍ത്തയില്‍ പറയുന്നു.