എഡിറ്റര്‍
എഡിറ്റര്‍
‘നിരപരാധികളായ മുസ്‌ലീങ്ങളെ പീഡിപ്പിക്കാന്‍ എന്റെ മകളുടെ കൊലപാതകത്തെ ഉപയോഗിക്കേണ്ട’ ട്രംപിനെതിരെ രൂക്ഷവിമര്‍ശനവുമായി ഒരമ്മയുടെ തുറന്ന കത്ത്
എഡിറ്റര്‍
Wednesday 8th February 2017 12:22pm

trump4

ലണ്ടന്‍: തന്റെ മകളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നെന്ന ആരോപണവുമായി കഴിഞ്ഞ ആഗസ്റ്റില്‍ ക്യൂന്‍സ്‌ലാന്റില്‍ കൊല്ലപ്പെട്ട ബ്രിട്ടീഷ് യുവതിയുടെ മാതാവ്. തന്റെ മകള്‍ തീവ്രവാദി ആക്രമണത്തിന് ഇരയാണെന്നതരത്തില്‍ വ്യാജ പ്രചരണം നടത്തി നിരപരാധികളെ പീഡിപ്പിക്കുകയാണെന്നും അവര്‍ ആരോപിച്ചു.

കഴിഞ്ഞ ആഗസ്റ്റില്‍ ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്‌ലാന്റിലെ ഹോസ്റ്റലില്‍ കൊല്ലപ്പെട്ട മിയ ഐലിഫ് ചങ്ങിന്റെ മാതാവാണ് ട്രംപിനെതിരെ രംഗത്തുവന്നത്. മിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സ്‌മെയില്‍ അയാദ് എന്ന ഫ്രഞ്ചുകാരനെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.

തീവ്രവാദി ആക്രമണങ്ങളെ മാധ്യമങ്ങള്‍ മറച്ചുവെക്കുന്നു എന്ന ട്രംപിന്റെ ആരോപണത്തിന് ബലം നല്‍കാന്‍ വൈറ്റ്ഹൗസ് പുറത്തുവിട്ട 78 തീവ്രവാദി ആക്രമണങ്ങളുടെ ലിസ്റ്റില്‍ മിയയുടെ കൊലപാതകവും ഉണ്ടായിരുന്നു. ഇതാണ് മാതാവിനെ ചൊടിപ്പിച്ചത്. ഏഴു മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവരെ നിരോധിക്കാനുള്ള ട്രംപിന്റെ തീരുമാനത്തിന് ആധാരമാക്കിയതും മിയയുടെ കൊലപാതകമടക്കമുള്‍പ്പെട്ട ഈ ലിസ്റ്റായിരുന്നു.


Must Read: ജയശങ്കര്‍ രാത്രി ആര്‍.എസ്.എസ് കാര്യാലയത്തിലെന്ന് ജെയ്ക്ക്: നിന്നെക്കാളും വലിയ ഊളകളെ ഞാന്‍ കണ്ടിട്ടുണ്ടെന്ന് ജയശങ്കര്‍


‘നിരപരാധികളെ പീഡിപ്പിക്കുന്നതിനുവേണ്ടി എന്റെ മകളുടെ പേര് ഉപയോഗിക്കേണ്ട’ എന്ന് ട്രംപിനെഴുതിയ തുറന്ന കത്തില്‍ മിയയുടെ അമ്മ റോസി തുറന്നടിക്കുന്നു.

വൈറ്റ് ഹൗസ് ഈ ലിസ്റ്റ് പുറത്തുവിട്ടശേഷം ക്യൂന്‍സ്‌ലാന്റിലെ പൊലീസ് മേധാവി റെ റോവെഡര്‍ തനിക്കയച്ച ഈ മെയില്‍ സന്ദേശത്തില്‍ പറഞ്ഞതും ‘ഇതിന് തീവ്രവാദ ബന്ധമില്ല’ എന്നാണ്. ‘ഇത് തീവ്രവാദി ആക്രമണമല്ലെന്ന് പൊലീസാണ് പറയുന്നത്. എനിക്കതു മതി. ട്രംപിനും അത് മതിയാവണം.’ അവര്‍ പറയുന്നു.

‘ഏഴു മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവരെ വിലക്കിയ നടപടി ന്യായീകരിക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. അതിനുവേണ്ടി തീവ്രവാദത്തിന് ഉദാഹരണം കണ്ടെത്താന്‍ ശ്രമിക്കുകയാണ് അദ്ദേഹം’ എന്നും അവര്‍ ആരോപിച്ചു.


Must Read: വൈകീട്ടോടെ ശശികല അടഞ്ഞ അധ്യായമാകും: ജയലളിതയ്ക്ക് തെറ്റായ മരുന്ന് നല്‍കുകയായിരുന്നു: പിന്തുണയ്ക്കുന്ന ആരേയും സ്വീകരിക്കുമെന്നും പി.എച്ച് പാണ്ഡ്യന്‍


‘മിയയുടെ കാര്യത്തില്‍ മാത്രമല്ല ട്രംപിന് തെറ്റുപറ്റിയത്. ഇസ്‌ലാമുമായും കുടിയേറ്റവുമായും ബന്ധപ്പെട്ട അദ്ദേഹത്തിന്റെ നിലപാടുകളെല്ലാം തെറ്റാണ്. അദ്ദേഹം ആദ്യം ചെയ്യേണ്ടത് ഈ രാജ്യങ്ങളില്‍ ചിലത് കണ്ട് അവരുടെ സംസ്‌കാരം പഠിക്കുകയാണ്.’ അവര്‍ പറയുന്നു.

Advertisement