ലഖ്‌നൗ: ബി.ജെ.പി നേതാവും എം.പിയുമായ വരുണ്‍ ഗാന്ധിയ്ക്കു ഫോണിലൂടെ വധഭീഷണി മുഴക്കിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ധീരേന്ദ, ചന്ദ്രപാല്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞമാസം 31നാണ് വരുണിന്റെ മൊബൈലില്‍ വിളിച്ച് ഇവര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ഓഫീസ് നല്‍കിയ പരാതിയെത്തുടര്‍ന്ന് പോലീസ് അന്വേഷിക്കുകയായിരുന്നു.

വരുണിന്റെ സ്വന്തം മണ്ഡലമായ പില്‍ബിത്തില്‍ നിന്നാണഅ ചന്ദ്രപാല്‍ പിടിയിലായത്. മറ്റെയാള്‍ ഷാജഹാന്‍പൂര്‍ ജില്ലയില്‍ നിന്നും പിടിയിലായി. പിടിയിലായ രണ്ടുപേരും ബി.ജെ.പി പ്രവര്‍ത്തകരായിരുന്നുവെന്ന് പോലീസ് അറിയിച്ചു.