കന്യാകുമാരി: എ.ടി.എം കൊള്ളയടിക്കാനെത്തിയ മോഷ്ടാക്കള്‍ സെക്യൂരിറ്റി ജീവനക്കാരെ തലക്കടിച്ചുകൊന്നു. കന്യാകുമാരി സിറ്റി യൂണിയന്‍ ബാങ്കിന്റെ എടിഎം കൊള്ളയടിക്കാനുള്ള ശ്രമത്തിനിടെയിലാണ് കൊലപാതകം. ഇന്നലെ അര്‍ധരാത്രി കന്യാകുമാരിയിലെ രാമനാട്ട് പുതൂരാണ് സംഭവം നടന്നത്.

ചുടല(50), പാല്‍പാണ്ഡ്യന്‍(55) എന്നിവരാണ് കെല്ലപ്പെട്ടത്. എടിഎം പൂര്‍ണമായും തകര്‍ത്തു. കന്യാകുമാരി പോലീസ് സംഭവത്തില്‍ കേസ്സെടുത്തു. പണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ല.