എഡിറ്റര്‍
എഡിറ്റര്‍
ഹെയര്‍സ്‌റ്റൈലിനെ ചൊല്ലി സംഘര്‍ഷം: യുവാവിന്റെ കൊലയിലും കൂട്ട പ്രതിഷേധം
എഡിറ്റര്‍
Friday 31st January 2014 9:50pm

nido-taniom

ന്യൂദല്‍ഹി: ഹെയര്‍ സ്‌റ്റൈലിനെ ചൊല്ലി ആക്ഷേപിച്ചപ്പോള്‍ എതിര്‍ത്ത യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ ദല്‍ഹിയില്‍ കൂട്ട പ്രതിഷേധം. ദക്ഷിണ ദല്‍ഹിയിലെ ലജ്പത് നഗറിലാണ് സംഭവം നടന്നത്.

അരുണാചല്‍ പ്രദേശ് സ്വദേശിയും അരുണാചല്‍ എം.എല്‍.എയുടെ മകനുമായ നിദോ ടാനിയാം എന്ന പതിനെട്ടുകാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്.

ഹെയര്‍ സ്റ്റൈലിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ ഒരു സംഘം ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവ് പിന്നീട് ആശുപത്രിയില്‍ വച്ച് മരിക്കുകയായിരുന്നു.

യുവാവിനെതിരെ നടന്നത് വംശീയ അധിക്ഷേപമെന്നാണെന്നാരോപിച്ച് വടക്കു കിഴക്കന്‍ ഇന്ത്യക്കാരാണ് ദല്‍ഹിയില്‍ കൂട്ട് പ്രതിഷേധ സമരത്തിനൊരുങ്ങുന്നത്.

അതേ സമയം സംഭവത്തില്‍ അന്വേഷണം നടക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു.

ദല്‍ഹിയില്‍ വിദ്യാര്‍ത്ഥിയായ നിദോ കൂട്ടുകാര്‍ക്കൊപ്പം ഷോപ്പിങ്ങിനെത്തിയപ്പോള്‍ ലജ്പത് നഗറിലെ ഒരു വ്യാപാരി നിദോയുടെ ഹെയര്‍സ്‌റ്റൈലിനെ കളിയാക്കുകയായിരുന്നു.

ചൈനാക്കാരന്‍ എന്നു വിളിച്ച് കളിയാക്കിയപ്പോള്‍ നിദോ വ്യാപാരിയോട് ദേഷ്യപ്പെടുകയായിരുന്നു. തുടര്‍ന്ന വാക്കേറ്റം കയ്യേറ്റത്തില്‍ കലാശിയ്ക്കുകയും പോലീസ് ഇടപെട്ട് നിദോയെ സ്ഥലത്തു നിന്നു മാറ്റുകയും ചെയ്തു.

എന്നാല്‍ പിന്നീട് പോലീസ് നിദോയെ അതേ സ്ഥലത്തു തന്നെ ഇറക്കി വിടുകയായിരുന്നു. തുടര്‍ന്ന് വ്യാപാരിയും സുഹൃത്തുക്കളും ചേര്‍ന്ന് നിദോയെ ആക്രമിക്കുകയായിരുന്നു.

ഇരുമ്പ് ദണ്ഡും ഹോക്കി സ്റ്റിക്കുമുപയോഗിച്ചാണ് നിദോയെ ഇവര്‍ ആക്രമിച്ചത്.

ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കപ്പെട്ട നിദോ ഇന്നലെയാണ് മരിച്ചത്.

Advertisement