എഡിറ്റര്‍
എഡിറ്റര്‍
മലപ്പുറത്ത് കൊലക്കേസ് പ്രതികളായ സഹോദരങ്ങള്‍ വെട്ടേറ്റു മരിച്ചു
എഡിറ്റര്‍
Monday 11th June 2012 10:08am

കോഴിക്കോട്: മലപ്പുറം അരീക്കോട് കുനിയില്‍ ഇന്നലെ രാത്രി അജ്ഞാത സംഘത്തിന്റെ വെട്ടേറ്റ കൊലക്കേസ് പ്രതികളായ സഹോദരങ്ങള്‍ മരിച്ചു. കൊളക്കാടന്‍ അബൂബക്കര്‍ എന്ന കുഞ്ഞാപ്പു (46), കൊളക്കാടന്‍ ആസാദ്   എന്നിവരാണ് മരിച്ചത്. ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട   ഇരുവരും പുലര്‍ച്ചെയോടെ മരിക്കുകയായിരുന്നു.

ആസാദ് പുലര്‍ച്ചെ മൂന്നുമണിയോടെയും അബൂബക്കര്‍ നാലുമണിയോടെയുമാണ് മരിച്ചത്. കുനിയില്‍ നടുപ്പാട്ടില്‍ അത്തീക് റഹ്മാന്‍ വധക്കേസിലെ പ്രതികളാണ് വെട്ടേറ്റ് മരിച്ചത്.

മുഖംമൂടി ധരിച്ചെത്തി അജ്ഞാതസംഘം പച്ച നിറത്തിലുള്ള സുമോവാനിലെത്തിയാണ് അക്രമം നടത്തിയത്. ഈ വാഹനത്തിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

കഴിഞ്ഞ ജനുവരി അഞ്ചിനു വൈകിട്ടാണ് റഹ്മാന്‍ വധിക്കപ്പെട്ടത്. ഫുട്‌ബോള്‍ ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ അഭിപ്രായവ്യത്യാസമാണ് അന്നു സംഘര്‍ഷത്തിലും കൊലപാതകത്തിലും കലാശിച്ചത്. അബൂബക്കറും ആസാദും ഉള്‍പ്പെടെ ആറു പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടു മാസത്തോളം മഞ്ചേരി ജയിലില്‍ തടവിലായിരുന്ന ഇവര്‍ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.

Advertisement