Categories

പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ ക്ലാസ് മുറിയില്‍ ചുട്ടുകൊല്ലാന്‍ ശ്രമം

fire2

കോട്ടയം: പ്രണയം നിരസിച്ചതിന് വിദ്യാര്‍ഥിനിയെ ചുട്ടുകൊല്ലാന്‍ ശ്രമം. കോട്ടയത്തെ  സ്‌കൂള്‍ ഓഫ് മെഡി. എജ്യൂക്കേഷനിലാണ് സംഭവം.

പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  പ്രതിയായ യുവാവും തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. കൊല്ലം സ്വദേശി ആദര്‍ശാണ് പ്രതി. ഇയാളുടെ നിലയും ഗുരുതരമാണ്.

എസ്.എം.ഇ കോളേജിലെ നാലാം സെമന്റര്‍ ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിനിയെയാണ് ഇതേ കോളേജില്‍ നിന്ന് 2013ല്‍ പഠനം പൂര്‍ത്തിയാക്കിയ യുവാവ് ആക്രമിച്ചത്.


ഇന്ന് ക്യാംപസില്‍ സമരമായതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് ഉണ്ടായിരുന്നില്ല. സപ്ലിമെന്ററി പരീക്ഷയെഴുതാന്‍ ക്യാംപസിലെത്തിയ യുവാവ് ഉച്ചയ്ക്ക് ഒരു മണിയോടെ പെണ്‍കുട്ടിയുടെ ക്ലാസിലെത്തി കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ആദ്യം സ്വയം ശരീരത്തിലൊഴിക്കുകയും പിന്നീട് പെണ്‍കുട്ടിയുടെ ശരീരത്തിലൊഴിക്കുകയും ചെയ്തു.

സഹപാഠികളുടെ മുന്നില്‍ വെച്ചായിരുന്നു സംഭവം. ഭയന്ന പെണ്‍കുട്ടി ക്ലാസില്‍ നിന്നിറങ്ങിയോടി പിന്നാലെ ഓടിയ യുവാവ് ലൈബ്രറിയുടെ സമീപത്ത് വെച്ച് കയ്യില്‍ കരുതിയിരുന്ന ലൈറ്റര്‍ ഉപയോഗിച്ച് പെണ്‍കുട്ടിയുടെ ശരീരത്തിലും പിന്നീട് സ്വന്തം ശരീരത്തിലും തീ കൊളുത്തുകയായിരുന്നു.

ഇരുവരെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അജ്മല്‍, അശ്വിന്‍ എന്നീ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് തീപൊള്ളലേറ്റു.

Tagged with: