Categories

ഹര്‍ഭജന്‍ എന്റെ റെക്കോര്‍ഡ് തകര്‍ത്തേക്കാം: മുരളീധരന്‍

ന്യൂദല്‍ഹി: 800 വിക്കറ്റുകളെന്ന തന്റെ റെക്കോര്‍ഡ് നേട്ടം തകര്‍ക്കാന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗിന് മാത്രമേ കഴിയൂ എന്ന് ലങ്കന്‍ താരം മുത്തയ്യ മുരളീധരന്‍. ഹര്‍ഭജന്‍ എത്രകാലം ക്രിക്കറ്റ് കളിക്കുമെന്ന് എനിക്കറിയില്ല, പക്ഷേ അയാള്‍ക്ക് മാത്രമേ ചടെസ്റ്റിലെ എന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ കഴിയൂ- മുരളീധരന്‍ അഭിപ്രായപ്പെട്ടു.

ടെസ്റ്റ് ക്രിക്കറ്റിനോട് ഗുഡ്‌ബൈ പറയുകയാണെന്ന് ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച സ്പിന്നര്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യക്കെതിരേ ഗാലിയില്‍ 18 ന് തുടങ്ങുന്ന ആദ്യടെസ്റ്റ് തന്റെ അവസാനമല്‍സരമായിരിക്കുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. 132 ടെസ്റ്റ് മല്‍സരങ്ങളില്‍ നിന്നായി 792 വിക്കറ്റുകള്‍ ഈ മരതകദ്വീപുകാരന്‍ വീഴ്ത്തിയിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.