കോഴിക്കോട്: കെ. മുരളീധരന്‍ വന്നതും പോയതും എന്‍സിപിക്ക് ഗുണമായെന്ന് എന്‍ സി പി സംസ്ഥാന പ്രസിഡന്റ് എ. സി. ഷണ്‍മുഖദാസ്. മുരളീധരന്‍ വന്നതുകൊണ്ടുണ്ടായ ഗുണമാണ് തന്റെ അടുത്തിരിക്കുന്നതെന്ന് ജില്ലാ പ്രസിഡന്റ് കെ. സാദിരിക്കോയയെ ചൂണ്ടി കാണിച്ചു ഷണ്‍മുഖദാസ് പറഞ്ഞു.പോയതു കൊണ്ടു എന്‍ സി പിക്കു രാഷ്ട്രീയ ഗുണമുണ്ടാക്കനായെന്നും അദ്ദേഹം പറഞ്ഞു.

മുരളീധരന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ സഹതാപമുണ്ടെങ്കിലും മുരളീധരന്‍ എന്‍ സി പി യിലേക്കു മടങ്ങി വന്നാല്‍ എടുക്കില്ലെന്നും ഷണ്‍മുഖദാസ് പറഞ്ഞു. അതേ സമയം മുരളീധരനൊപ്പം കോണ്‍ഗ്രസിലേക്കു മടങ്ങാനൊരുങ്ങിയ പലരും എന്‍ സി പിയില്‍ തിരിച്ചെത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

Subscribe Us:

മുരളീധരനു വേണ്ടി കെ. കരുണാകരന്‍ നടത്തുന്ന പ്രസ്താവനകള്‍ മുരളിയുടെ ഒപ്പം നില്‍ക്കുന്നവരെ പിടിച്ചു നിര്‍ത്താനുള്ള തന്ത്രം മാത്രമാണ്. തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുകയാണെന്ന് അറിയാവുന്ന കരുണാകരന്‍ മുരളിയെ തിരിച്ചെടുക്കണമെന്നു പറഞ്ഞ് കെപിസിസിക്കു കത്തു കൊടുത്തത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.