Categories

2ജി: പി.എ.സി കരട് റിപ്പോര്‍ട്ട് ഇന്ന്; പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനം

murali-manohar joshi ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെയും ഡി.എം.കെയുടെയും എതിര്‍പ്പിനിടെ 2ജി സ്‌പെക്ട്രം റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ഇന്ന് 11 മണിക്ക് യോഗം ചേരും. 2ജി സ്‌പെക്ട്രം ഇടപാടില്‍ മുന്‍ടെലകോം മന്ത്രി എ.രാജയെയും പ്രധാനമന്ത്രിയുടെ ഓഫീസിനെയും രൂക്ഷമായി വിമര്‍ശിക്കുന്ന പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി റിപ്പോര്‍ട്ടിന്റെ കരട് ഇന്ന് ചേരുന്ന യോഗത്തില്‍ അതേപടി അംഗീകരിപ്പിക്കാനാണ് സമിതി അധ്യക്ഷന്‍ ഡോ:മുരളി മനോഹര്‍ജോഷിയുടെ ശ്രമം.

പി.എ.സിയിലെ ഭരണകക്ഷി അംഗങ്ങള്‍ക്ക് ഇന്നലെ കരടിന്റെ കോപ്പികള്‍ വിതരണം ചെയ്തിരുന്നു. നിലവിലുള്ള പി.എ.സിയുടെ കാലാവധി തീരുന്നത് ഏപ്രില്‍ 30നാണ്. റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ 2ജി സ്‌പെക്ട്രം ഇടപാടിലേക്ക് വലിച്ചിഴക്കാനാണ് ജോഷി ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ട് രാഷ്ട്രീയപ്രേരിതമാണെന്നും സമിതിയിലെ ആറ് യു.പി.എ അംഗങ്ങള്‍ സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. മുരളിമനോഹര്‍ ജോഷി ഏകപക്ഷീയമായാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് സമിതിയിലെ കോണ്‍ഗ്രസ്, ഡി.എം.കെ അംഗങ്ങള്‍ കുറ്റപ്പെടുത്തി. രാജ പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പി.എ.സിയുടെ വാദം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.