എഡിറ്റര്‍
എഡിറ്റര്‍
‘തിരുവനന്തപുരം ടു കൊച്ചി തെരുവ് വിളക്കുകള്‍ ഇല്ലാത്ത കിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സ്’: റോഡുകളുടെ ശോച്യാവസ്ഥയെ പരിഹസിച്ച് മുരളി ഗോപി
എഡിറ്റര്‍
Tuesday 7th February 2017 2:59pm

MURALI-GOPI

 

കൊച്ചി: കേരളത്തിലെ റോഡുകളുടെ ശോച്യാവസ്ഥയെ പരിഹസിച്ച് നടനും സംവിധായകനുമായ മുരളി ഗോപി. കഴിഞ്ഞ ദിവസം തലസ്ഥാനത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെയുണ്ടായ അനുഭവമാണ് താരം റോഡുകളുടെ അവസ്ഥ വ്യക്തമാക്കാന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരിക്കുന്നത്. തെരുവ് വിളക്കുകള്‍ കിലോമീറ്ററുകളോളം ഇല്ലെന്നും സ്ഥാനം തെറ്റിയ ഡിവൈഡറുകളുമാണ് റോഡില്‍ കാണാന്‍ ഉള്ളതെന്നും താരം പറയുന്നു.


Also read വന്‍ ശക്തികള്‍ക്കെതിരെ നീങ്ങുമ്പോള്‍ എന്റെ ജീവനു ഭീഷണിയുണ്ട്: ലോകസഭയില്‍ വികാരധീനനായി മോദി 


ബ്രീട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ച ഇടുങ്ങിയ പാലങ്ങളാണ് റോഡുകളിലെന്നും അവിടെ നിന്നും മാത്രം ഓവര്‍ടേക്ക് ചെയ്യുന്ന വലിയ ലോറികളുമാണ് നിരത്തില്‍ കാണാന്‍ കഴിയുന്നതെന്നും മുരളി ഗോപി കുറ്റപ്പെടുത്തുന്നുണ്ട്. ഫിക്ഷണല്‍ ക്യരക്ടറായ ഇന്‍ഡ്യാന ജോണ്‍സിനെ കേരളത്തിലെ റോഡില്‍ വാഹനം ഓടിക്കുവാനായി താരം വെല്ലുവിളിക്കുകയും ചെയ്യുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘രാത്രി. തലസ്ഥാനത്തുനിന്ന് വളയം പിടിച്ചു കൊച്ചിയിലേക്ക്. ഒറ്റ തെരുവ് വിളക്ക് പോലും ഇല്ലാത്ത കിലോമീറ്റര്‍സ് ആന്‍ഡ് കിലോമീറ്റര്‍സ്. ഫുട്പാത്തിനു പകരം കാട്ടുപൊന്തകള്‍. ഹൈ ബീം മാത്രം ഇട്ടു എതിരെ വരുന്ന കാറോട്ടികള്‍. അസ്ഥാനത്തുള്ള ഡിവൈഡറുകള്‍. ചിരങ്ങുപിടിച്ച റോഡുകള്‍.
ബ്രിട്ടീഷുകാര്‍ പണ്ട് കെട്ടിത്തന്ന ഇടുങ്ങിയ ചില പാലങ്ങള്‍; അവയില്‍ വച്ച് മാത്രം ഓവര്‍ടേക്ക് ചെയ്യുന്ന ശശികല ലോറികള്‍. ശ്രീമാന്‍ ഇന്‍ഡ്യാനാ ജോണ്‍സ്, താങ്കളെ ഞാന്‍ വെല്ലുവിളിക്കുന്നു. ആമസോണിലെ പൊന്നും വജ്രവും പിന്നെ തേടാം. ആദ്യം NH 47 ലൂടെ തിരുവനന്തപുരത്തു നിന്നും കൊച്ചി വരെ രാത്രി കാലത്തു ഒന്ന് ഓടിച്ചു കാട്ടൂ.

മെയ് മാസം തീരും മുന്‍പ് വന്നാല്‍ താങ്കള്‍ക്ക് ഒരു ഗുണം ഉണ്ടാവും. ഇവിടെ ഉത്സവകാലം ആയതിനാല്‍ റോഡരുകിലെ അമ്പലങ്ങളുടെ മതിലുകള്‍ നിറയെ കളര്‍ ബള്‍ബുകള്‍ തൂക്കിയിട്ടുണ്ട്. പ്രതിഷ്ഠയുടെ വെളിച്ചത്തില്‍ ‘അഹിന്ദു’വായ താങ്കള്‍ക്ക് അവകാശം ഇല്ലെങ്കിലും ഈ ബള്‍ബുകള്‍ തരുന്ന വെളിച്ചം ഉപയോഗപ്പെടുത്താവുന്നതാണ് വേഗം വന്നോളൂ’

Advertisement