എഡിറ്റര്‍
എഡിറ്റര്‍
ഡബിള്‍ റോളില്‍ മുരളി ഗോപി
എഡിറ്റര്‍
Sunday 2nd March 2014 9:29pm

murali-gopi1

നടന്‍, തിരക്കഥാകൃത്ത് എന്നീ നിലയില്‍ മലയാള സിനിമയില്‍ നല്ല പ്രശംസ നേടിയ മുരളി ഗോപി തന്റെ അടുത്ത ചിത്രത്തില്‍ ഡബിള്‍ റോളിലെത്തുന്നു.

അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന വണ്‍ ബൈ ടു എന്ന ചിത്രത്തിലാണ് മുരളി ഗോപി ഇരട്ട വേഷത്തിലെത്തുന്നത്.

ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ എന്ന് വിളിക്കാവുന്ന ചിത്രത്തില്‍ ഹരി നാരായണന്‍, രവി നാരായണന്‍  എന്നീ കഥാപാത്രങ്ങളെയാണ് മുരളി അവതരിപ്പിക്കുന്നത്.

ഒരേ സമയം നടനെന്ന നിലയിലും തിരക്കഥാകൃത്തെന്ന നിലയിലും ഏറെ പ്രശംസ നേടിക്കൊടുത്ത ചിത്രങ്ങളാണ് ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് .

ഇതിന് ശേഷം അരുണ്‍ കുമാര്‍ അരവിന്ദന്റെയൊപ്പം മുരളി ഗോപിയുടെ മൂന്നാമത്തെ ചിത്രമാണ് വണ്‍ ബൈ ടു.

Advertisement