എഡിറ്റര്‍
എഡിറ്റര്‍
‘കൊസറാകുളളി” ടീമായി മുരളി ഗോപിയും അനൂപ് മേനോനും
എഡിറ്റര്‍
Sunday 17th November 2013 3:44pm

murali-gopi-and-anoop

ഈ അടുത്ത കാലത്തിന് ശേഷം മുരളി ഗോപിയും അനൂപ് മോനോനും വീണ്ടും ഒന്നിക്കുന്നു.

സുനില്‍ ലീനസിന്റെ ‘കൊസറാകുളളി’യിലാണ് രണ്ട് ന്യൂജനറേഷന്‍ നായകന്മാരും ഒന്നിക്കുന്നത്.

‘കൊസറാകുളളി’ ഒരു സസ്‌പെന്‍സ് ത്രില്ലറാണെന്നും എണ്‍പതുകളില്‍ ഒരു ക്രിസ്തീയ കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തമെന്നും സംവിധായകന്‍ സുനില്‍ പറയുന്നു.

സാധാരണ സസ്‌പെന്‍സ് ത്രില്ലറുകളില്‍ ഉള്ളത് പോലെ കേസന്വേഷണവും കോടതിയുമൊന്നും ‘കൊസറാകുള്ളി”യിലില്ലെന്നും സംവിധായകന്‍ അവകാശപ്പെട്ടു.

മുരളി ഗോപി ഒരു ഗ്രാമീണ കഥാപാത്രമായിരിക്കും സിനിമയില്‍ കൈകാര്യം ചെയ്യുക. ‘കൊസറാകുള്ളി’ എന്ന സിനിമയുടെ പേര് തന്നെയാണ് ഈ കഥാപാത്രത്തിന്റേയും പേര്.

ഗ്രാമീണ പശ്ചാത്തലത്തിനൊപ്പം നഗരത്തിന്റെ കഥയും ‘കൊസറാകുള്ളി’ പറയും. അനൂപ് മേനോന്റെ കഥാപാത്രമാണ് സിനിമയുടെ പ്രധാന സസ്‌പെന്‍സ് എന്നതിനാല്‍ തന്നെ അതിനെ കുറിച്ച് കൂടുതലൊന്നും വെളിപ്പെടുത്താന്‍ സംവിധായകന്‍ തയ്യാറല്ല.

Advertisement