തിരുവനന്തപുരം: കെ.മുരളീധരന്റെ കോണ്‍ഗ്രസ് പുനപ്രവേശം സംബന്ധിച്ച് തീരുമാനം ഉടനെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല.

പുന:പ്രവേശം ഇപ്പോള്‍ ഹൈക്കമാന്റിന്റെ പരിഗണനയിലാണുള്ളത്. മുരളീധരന്‍ കോണ്‍ഗ്രസിലേക്ക് വരുന്നതില്‍ നിലനിന്നിരുന്ന എതിര്‍പ്പ് കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, വി.എം സുധീരന്‍ കെ.മുരളീധരനെ കോണ്‍ഗ്രസിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കെ.പി.സി.സി ഇതിന് മുന്‍കൈയെടുക്കണമെന്നും ചര്‍ച്ചയോ വിവാദമോ കൂടാതെ വേഗത്തില്‍ മുരളീധരന്റെ കോണ്‍ഗ്രസ് പുനഃപ്രവേശം സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞിരുന്നു.