തിരുവനന്തപുരം: തിരഞ്ഞെടുപ്പ് സമയത്ത് യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ പഴയ കേസുകള്‍ കുത്തിപ്പൊക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീരന്‍. അഞ്ചു കൊല്ലത്തെ ഭരണനേട്ടമെന്ന് പറയാന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് യാതൊന്നുമില്ലെന്നും തിരുവനന്തപുരം പ്രസ് ക്ലബില്‍ അദ്ദേഹം പറഞ്ഞു.

പെണ്‍വാണിഭക്കാരെയും, അഴിമതിക്കാരെയും കൈയാമം വച്ചു നടത്തുമെന്ന് അഞ്ചു കൊല്ലം മുമ്പ് പറഞ്ഞതു വി.എസ് ഇപ്പോഴും ആവര്‍ത്തിക്കുകയാണ്. കെ.കരുണാകരന്റെ അഭാവം യു.ഡി.എഫിനും വ്യക്തിപരമായി തനിക്കും വന്‍ നഷ്ടമാണുണ്ടാക്കിയത്. പാര്‍ട്ടിയില്‍ തിരിച്ചെത്തിയ തന്നെ ഒരു സ്ഥാനാര്‍ഥിയാക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചതിനു പിന്നില്‍ കരുണാകരന്റെ മകന്‍ എന്ന പരിഗണനയുമുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

Subscribe Us: