എഡിറ്റര്‍
എഡിറ്റര്‍
ലോ അക്കാദമിയില്‍ നാളെ ക്ലാസ് തുടങ്ങിയാല്‍ നേരിടും: കെ. മുരളീധരന്‍
എഡിറ്റര്‍
Sunday 5th February 2017 3:04pm

mural


ലോ അക്കാദമിക്ക് ഭൂമി വിട്ടുനല്‍കിയ പി.എസ് നടരാജപിള്ളയെ അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് ദൗര്‍ഭാഗ്യകരമായി. നടരാജപിള്ള ആരാണെന്ന് അറിയണമെങ്കില്‍ പിണറായി വിജയന്‍ എകെജി സെന്ററിലെ ലൈബ്രറിയെങ്കിലും പരിശോധിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.


തിരുവനന്തപുരം: തിരുവനന്തപുരം ലോഅക്കാദമിയില്‍ തിങ്കളാഴ്ച ക്ലാസ് തുടങ്ങിയാല്‍ നേരിടുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. സമരഭൂമിയെ കലാപഭൂമിയാക്കിയാല്‍ പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ക്കാരിനായിരിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

ലോ അക്കാദമിക്ക് ഭൂമി വിട്ടുനല്‍കിയ പി.എസ് നടരാജപിള്ളയെ അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് ദൗര്‍ഭാഗ്യകരമായി. നടരാജപിള്ള ആരാണെന്ന് അറിയണമെങ്കില്‍ പിണറായി വിജയന്‍ എകെജി സെന്ററിലെ ലൈബ്രറിയെങ്കിലും പരിശോധിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

സാധാരണ ചര്‍ച്ചയില്‍ നിന്നും ഇറങ്ങിപ്പോകുന്നത് സമരക്കാരാണ്. ഇവിടെ ചര്‍ച്ച വിളിച്ചുചേര്‍ത്ത വിദ്യാഭ്യാസമന്ത്രിയാണ് ക്ഷുഭിതനായി ഇറങ്ങിപ്പോയതെന്നും മുരളീധരന്‍ പറഞ്ഞു.


Read more: ട്രോളി ട്രോളി വീരു ഗാഗുലിയെയും വെറുതെ വിട്ടില്ല: ദാദയക്ക് സെവാഗ് കൊടുത്ത പണി കാണണ്ടേ..


സമരങ്ങളെ ഒറ്റിക്കൊടുത്ത പാരമ്പര്യമാണ് എസ്.എഫ്.ഐക്കുള്ളത്. വിജയം കാണാതെ ലോ അക്കാദമിയിലെ സമരത്തില്‍ നിന്നും പിന്മാറില്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു.

അക്കാദമിയില്‍ ക്ലാസുകള്‍ തുടങ്ങാനുളള അന്തരീക്ഷം ഉണ്ടെന്നും പരീക്ഷകള്‍ അടുത്തതിനാല്‍ നാളെ മുതല്‍ ക്ലാസുകളില്‍ കയറുമെന്ന് എസ്.എഫ്.ഐ വ്യക്തമാക്കിയിരുന്നു. അതേ സമയം ലക്ഷ്മിനായരുടെ രാജിയല്ലാതെ മറ്റൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടിലാണ് എസ്എഫ്െഎ ഒഴികെയുള്ള വിദ്യാര്‍ഥി സംഘടനകള്‍.

Advertisement