എഡിറ്റര്‍
എഡിറ്റര്‍
ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷനാക്കിയില്ല; ഓണാഘോഷം ബഹിഷ്‌കരിക്കുമെന്ന് കെ.മുരളീധരന്‍
എഡിറ്റര്‍
Tuesday 28th August 2012 12:38pm

തിരുവനന്തപുരം: തിരുവനന്തപുരത്തെ വൈദ്യുത ദീപാലങ്കാര ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷനാക്കത്തതില്‍ പ്രതിഷേധിച്ച് സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികള്‍ ബഹിഷ്‌കരിക്കുമെന്ന് കെ. മുരളീധരന്‍ എം.എല്‍.എ.

ഓണം വാരാഘോഷ സംഘാടക സമിതി വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതായും മുരളീധരന്‍ വ്യക്തമാക്കി.

Ads By Google

പ്രോട്ടോക്കോള്‍ ലംഘനം ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് കത്ത് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

കെ.പി.സി.സി പുനസംഘടനയ്ക്ക് കമ്മറ്റിയുണ്ടാക്കണമെന്നും ഭരണപക്ഷ എം.എല്‍.എമാര്‍ സര്‍ക്കാരിന്റെ മൂടുതാങ്ങികളല്ലെന്നും മുരളീധരന്‍ പറഞ്ഞു.

Advertisement