തിരുവനന്തപുരം: മുന്നണിയില്‍ ആരെയും പിടിച്ചുകെട്ടിയിട്ടില്ലെന്ന് കെ. മുരളീധരന്‍ എം.എല്‍.എ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന ഘടകകക്ഷി നേതാക്കളുടെ മുന്നറിയിപ്പിനോട് പ്രതികരിക്കുകയായിരുന്നു മുരളീധരന്‍.

മുന്നണിയില്‍ നിന്ന് പോകേണ്ടവര്‍ക്കുപോകാം. മുന്നണിയിലെ പ്രശ്‌നം പരിഹരിക്കാന്‍ എം.എല്‍.എമാരുടെ യോഗം വിളിക്കണം. കോണ്‍ഗ്രസിനെ അഴിമതി പാര്‍ട്ടിയെന്ന് വിളിച്ചാല്‍ ശക്തമായി പ്രതിഷേധിക്കും.

Ads By Google

കോണ്‍ഗ്രസ് അഴിമതിപാര്‍ട്ടിയാണെന്ന് പറഞ്ഞ് ബി.ജെ.പിയുടെയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും ഭാഷയില്‍ മുന്നണിക്കുള്ളവര്‍ വിമര്‍ശിച്ചാല്‍ ശക്തമായ മറുപടി പറയും.

കോണ്‍ഗ്രസ് നേതാക്കളാരും അഴിമതി ചെയ്തതായി തെളിയിക്കപ്പെട്ടിട്ടില്ല. പിന്നെ അത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ ശക്തമായ രീതിയില്‍ മറുപടി പറയും.

കോണ്‍ഗ്രസിനുള്ളില്‍ പ്രശ്‌നങ്ങള്‍ ഉണ്ട്. പലര്‍ക്കും പലതും പറയാനുണ്ട്. പത്രങ്ങള്‍ നോക്കുമ്പോള്‍ ഇത് കാണുന്നതാണ്. കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ കോണ്‍ഗ്രസിനാകുമെന്നും മുരളീധരന്‍ പറഞ്ഞു.