എഡിറ്റര്‍
എഡിറ്റര്‍
“കെ.പി.സി.സി ഭാരവാഹികളുടെ യോഗം കൂടാന്‍ കല്യാണമണ്ഡപം ബുക്ക് ചെയ്യേണ്ടിവരും”
എഡിറ്റര്‍
Thursday 29th November 2012 12:35pm

തിരുവനന്തപുരം: കെ.പി.സി.സി പുന:സംഘടനയെ വിമര്‍ശിച്ച് വീണ്ടും കെ. മുരളീധരന്‍ എം.എല്‍.എ. കെ.പി.സി.സി ഭാരവാഹികളുടെ യോഗം കൂടാന്‍ കല്യാണമണ്ഡപം ബുക്ക് ചെയ്യേണ്ടിവരുമെന്നാണ് മുരളീധരന്റെ പരാമര്‍ശം.

Ads By Google

ഭാരവാഹികളെ നിശ്ചയിച്ച രീതി ശരിയല്ല. മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയും ചേര്‍ന്ന് പട്ടികയുണ്ടാക്കി സമര്‍പ്പിക്കുകയാണ് ചെയ്തത്. എന്നാല്‍ അതില്‍ പോലും യോജിപ്പില്ലെന്നും മുരളി ആരോപിച്ചു.

വി.എം സുധീരന്‍ പറഞ്ഞ കാര്യം നൂറ് ശതമാനം ശരിയാണെന്നും മുരളീധരന്‍ പറഞ്ഞു.  നേതാക്കളുമായി വേണ്ട രീതിയില്‍ കൂടിയാലോചന നടത്തിയില്ലെന്നും ഒരുമിച്ചുള്ള ചര്‍ച്ചകള്‍ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

പുന:സംഘടന ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതംവെപ്പാകരുതെന്ന് വി.എം സുധീരനും ജംബോ കെ.പി.സി.സി ആകരുതെന്നും മുല്ലപ്പള്ളിയും പറഞ്ഞിരുന്നു. പുതിയ പട്ടിക പ്രഖ്യാപിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്നും മുരളീധരന്‍ പറഞ്ഞു.

അതേസമയം, പുന:സംഘടനയുടെ അന്തിമ പട്ടിക ലഭിച്ചെന്ന് ഹൈക്കമാന്റ് ജനറല്‍ സെക്രട്ടറി മധുസൂദനന്‍ മിസ്ത്രി അറിയിച്ചു. പുന:സംഘടനയില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

അടുത്തയാഴ്ചയോടെ പുന:സംഘടനയില്‍ തീരുമാനമാകുമെന്നാണ് കേരളത്തിലെ നേതാക്കള്‍ അറിയിച്ചിരിക്കുന്നത്.

Advertisement