എഡിറ്റര്‍
എഡിറ്റര്‍
കോണ്‍ഗ്രസ് എം.എല്‍.എമാരെ കണ്‍വീനര്‍ നിയന്ത്രിക്കേണ്ട; തങ്കച്ചനെതിരെ മുരളീധരന്‍
എഡിറ്റര്‍
Friday 9th November 2012 12:00pm

കോഴിക്കോട്: യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനെതിരെ വിമര്‍ശനവുമായി കെ. മുരളീധരന്‍ എം.എല്‍.എ. കോണ്‍ഗ്രസ് എം.എല്‍.എമാരെ നിയന്ത്രിക്കാന്‍ തങ്കച്ചന്‍ നോക്കേണ്ടെന്നും അതിന് മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമുണ്ടെന്നുമാണ് മുരളീധരന്‍ പറഞ്ഞത്.

Ads By Google

കോണ്‍ഗ്രസ് എം.എല്‍.എമാരെ വിമര്‍ശിക്കുന്ന പി.സി ജോര്‍ജിനെപ്പോലുള്ളവരെ നിയന്ത്രിക്കുകയാണ് പി.പി തങ്കച്ചന്‍ ചെയ്യേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു. മുന്നണിയില്‍ വിമര്‍ശന വേദിയില്ലാത്തതിനാലാണ് പൊതുവേദികളില്‍ വെച്ച് ഇതൊക്കെ പറയേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് പുന:സംഘടന ഉടന്‍ നടന്നില്ലെങ്കില്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് യോഗങ്ങളും രഹസ്യയോഗങ്ങളും സജീവമാകുമെന്നും  മന്ത്രിസഭയുടെ പല നല്ല തീരുമാനങ്ങളും താഴേക്കിടയിലേക്ക് എത്തുന്നില്ലെന്നും മുരളീധരന്‍ ആരോപിച്ചു.

Advertisement