എഡിറ്റര്‍
എഡിറ്റര്‍
കാബറേ നൃത്ത പദ്ധതി വെബ് സൈറ്റില്‍ ചേര്‍ത്തവര്‍ക്കതിരെ നടപടി വേണം: മുരളീധരന്‍
എഡിറ്റര്‍
Sunday 9th September 2012 11:40am

തിരുവനന്തപുരം: എമേര്‍ജിങ് കേരളയിലെ നിശാക്ലബ് പദ്ധതിക്കെതിരേ കെ.മുരളീധരന്‍ എംഎല്‍എ രംഗത്ത്. വിവാദ പദ്ധതികള്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് മുരളി ആവശ്യപ്പെട്ടു.

Ads By Google

കഴിഞ്ഞ സര്‍ക്കാരിനെ വെള്ളത്തിലാക്കിയ ഉദ്യോഗസ്ഥര്‍ ഇപ്പോഴും സജീവമാണ്. കോവളം കൊട്ടാരം സ്വകാര്യ ഗ്രൂപ്പിന് കൈമാറുന്നതില്‍ നിന്നും പിന്‍മാറി ചരിത്ര സ്മാരകമാക്കി സംരക്ഷിക്കണമെന്നും കെ.മുരളീധരന്‍ ആവശ്യപ്പെട്ടു.

അതേസമയം എമേര്‍ജിങ് കേരളയില്‍ ഉള്‍പ്പെടുത്തിയ വേളിയിലെ കാബറേ നൃത്തശാല പിന്‍വലിച്ച പദ്ധതിയാണെന്ന് വ്യവസായവകുപ്പ് അഡീഷണല്‍ ചീഫ്‌സെക്രട്ടറി സോമസുന്ദരം വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിക്ക് റിപ്പോര്‍ട്ട് നല്‍കി.

പദ്ധതി നേരത്തേതന്നെ ഉപേക്ഷിച്ചതാണെന്നാണ് ഇന്‍കെല്‍ മാനേജിങ് ഡയറക്ടര്‍ ടി.ബാലകൃഷ്ണനും മറുപടി നല്‍കിയിട്ടുള്ളത്. പദ്ധതി പിന്‍വലിച്ചെങ്കിലും വെബ്‌സൈറ്റില്‍ നിന്ന് നീക്കിയിരുന്നില്ലെന്നും ഇരുവരും മന്ത്രിയെ അറിയിച്ചു.

Advertisement