ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ പിതാവിന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഏതറ്റം വരെയും പോകും. ചാരക്കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.

Ads By Google

ഈ കത്ത് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാമെന്നും എന്നാല്‍ കത്ത് അവഗണിച്ചാല്‍ മറ്റ് നിയമനടപടി സ്വീകരിക്കും. പോലീസുകാരെ ചോദ്യം ചെയ്യേണ്ടെന്ന തിരുവഞ്ചൂരിന്റെ നിലപാട് ഖേദകരമാണ്.

സിവില്‍ സര്‍വീസില്‍ ഇരിക്കുന്ന ഒരാള്‍ക്കെതിരെ അന്വേഷണം നടത്തണോ എന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്. കേസ് ആഭ്യന്തര മന്ത്രിക്ക് കൈമാറിയത് ശരിയായില്ല.

ഞാന്‍ കേസുമായി മുന്നോട്ട് പോകുന്നത് പാര്‍ട്ടിക്ക് പ്രശ്‌നമാണെങ്കില്‍ അത് നേരിട്ട് പറയണം. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ വേണ്ടത് ചെയ്യും.

എ.കെ ആന്റണിയെ കേസിലേക്ക് വലിച്ചിഴക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. എന്റെ സഹപ്രവര്‍ത്തകനെ കേസിലേക്ക് വലിച്ചിഴച്ച് അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുമെന്ന് കരുതുന്നില്ല.

ചാരക്കേസിനെ ചാരം മൂടാന്‍ ആര് ശ്രമിച്ചാലും താന്‍ അതിന് അനുവദിക്കില്ല.  ഗൂഢാലോചനയില്‍ പങ്കെടുത്ത മുഴുവന്‍പേരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും യു.ഡി.എഫ് സര്‍ക്കാരിന്റെയും ബാധ്യതയാണ്.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്ന മൂന്ന് പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ എന്തുകൊണ്ടാണ് നടപടിയെടുക്കാത്തതെന്ന് തനിക്കറിയില്ല.

കേസില്‍ ഉള്‍പ്പെട്ട പലര്‍ക്കും സ്ഥാനങ്ങള്‍ തിരികെ ലഭിച്ചു, നമ്പിനാരായണന് നഷ്ടപരിഹാരം കിട്ടി, എന്നാല്‍ ഇല്ലാത്ത കേസിന്റെ പേരിലാണ് കെ. കരുണാകരനെ പീഡിപ്പിച്ചെന്ന യാഥാര്‍ത്ഥ്യം ലോകം തിരിച്ചറിയണം.