എഡിറ്റര്‍
എഡിറ്റര്‍
ചാരക്കേസ്: ചെന്നിത്തലയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുരളീധരന്‍
എഡിറ്റര്‍
Thursday 18th October 2012 12:29pm

തിരുവനന്തപുരം: ചാരക്കേസില്‍ കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ആരോപണങ്ങളുമായി എം.എല്‍.എ കെ. മുരളീധരന്‍ രംഗത്ത്. ചാരക്കേസുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും അറിയാവുന്ന ചെന്നിത്തല ഇപ്പോള്‍ പ്രതികരിക്കാത്തത് എന്തുകൊണ്ടെന്നും മുരളീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.

Ads By Google

കവലകള്‍ തോറും കരുണാകരന്റെ പ്രതിമകള്‍ വെച്ചതുകൊണ്ട് കാര്യമില്ലെന്നും ലീഡറോടുള്ള സ്‌നേഹം കാണിക്കേണ്ടത് ഇത്തരം അവസരങ്ങളിലാണെന്നും മുരളീധരന്‍ പറഞ്ഞു. ചാതക്കേസില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അന്വേഷണം ഒഴിവാക്കാന്‍ സര്‍ക്കാറിന് എങ്ങനെ കഴിഞ്ഞെന്നും മുരളീധരന്‍ ചോദിച്ചു.

കരുണാകരനെ ചാരക്കേസില്‍ ഉള്‍പ്പെടുത്തി ഇറക്കിവിടുകയായിരുന്നെന്നും ലീഡറുടെ കുടുംബത്തിന്റെ ആവശ്യങ്ങളോട് പാര്‍ട്ടി കണ്ണടയ്ക്കുന്നതെന്തുകൊണ്ടെന്നും മുരളി ചോദിച്ചു.

ചാരക്കേസുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രിക്ക് താന്‍ അയച്ച കത്ത് മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയെന്നും പിന്നീട് പല സമയത്തും തന്നെ കണ്ടിട്ടും മഖ്യമന്ത്രി കത്തിനെക്കുറിച്ച് ഒന്നും സംസാരിച്ചിട്ടില്ലെന്നും എന്നാല്‍ ഈ കേസ് ചാരംമൂടി പോവാന്‍ താന്‍ സമ്മതിക്കില്ലെന്നും മുരളി വ്യക്തമാക്കി.

Advertisement