മൂന്നാര്‍: ഭൂമി കയ്യേറ്റത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് മൂന്നാറിലെത്തും. ടാറ്റ കമ്പനിയുെട ഭൂമി കൈയ്യേറ്റങ്ങള്‍ ഉള്‍പ്പെടയുള്ള ക്രമവിരുദ്ധമായ എല്ലാ നടപടികളും സര്‍വെ വിജിലന്‍സ് ഓഫീസര്‍ ബിജു പ്രഭാകറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കും. റവന്യൂ ഇന്റലിജന്‍സും അന്വേഷണത്തെ സഹായിക്കും. മൂന്നാറില്‍ കൈയേറ്റങ്ങള്‍ വീണ്ടും ശക്തമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് റവന്യൂമന്ത്രി കെ പി രാജേന്ദ്രനാണ് സംഘത്തെ നിയമിച്ചിരിക്കുന്നത്.

ടാറ്റ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ആയിരത്തോളം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറി സ്വകാര്യ റിസോര്‍ട്ടുകള്‍ക്ക് വിറ്റുവെന്ന് ആരോപണമുയര്‍ന്നിരുന്നു. നേരെത്തെ അന്വേഷണം നടത്തിയ ജില്ലാ കലക്ടര്‍ അശോക് കുമാര്‍ സിംഗ്, വില്ലേജിന്റെ അതിര്‍ത്തി രേഖകളില്‍ തിരിമറി നടത്തി ടാറ്റ ഗ്രൂപ്പ് ആയിരത്തിലേറെ ഭൂമി കൈയേറിയെന്ന് റവന്യൂ മന്ത്രി കെ.പി രാജേന്ദ്രന് റിപ്പോര്‍ട്ട് നല്കിയിരുന്നു.

Subscribe Us: