തൃശൂര്‍ : മൂന്നാറിലെ മുഴുവന്‍ കയ്യേറ്റ ഭൂമിയും ഏറ്റെടുക്കുന്നതില്‍ നിന്നും ഒരു കാരണവശാലും സര്‍ക്കാര്‍ പുറകോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ .
കയ്യേറിയ മുഴുവന്‍ ഭൂമിയും ഏറ്റെടുക്കുന്നതിനുള്ള സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്തു മുഴുവന്‍ ഭൂമിയും ഏറ്റെടുത്തു കഴിയുമ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് ദിവസങ്ങള്‍ക്കകം സര്‍ക്കാരിനെ അഭിനന്ദിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൂന്നാറിലെ വന്‍കിടക്കാരുടെ ഹോട്ടലും മറ്റും ഇടിച്ചു നിരത്തിയ നടപടി കോടതി പോലും പൂര്‍ണ്ണമായി എതിര്‍ത്തിട്ടില്ല. ഒഴിപ്പിക്കല്‍ നടപടികളുമായി ബന്ധപ്പെട്ട് ചിലര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന കോടതി വിധി ഒഴിച്ചാല്‍ നൂറു ശതമാനം പിന്തുണയാണ് തനിക്ക് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിച്ചത്. ഈ പിന്തുണ ഉള്‍ക്കൊണ്ടു തന്നെ മുന്നോട്ടുപോകും. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി മൂന്നാര്‍ സന്ദര്‍ശിച്ചശേഷം സര്‍ക്കാരിനെതിരെ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

Subscribe Us:

കയ്യേറിയ ഒരു തുണ്ടു ഭൂമി പോലും ഭരിക്കുന്ന കാലത്തു തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ലാത്തവരാണ് ഇപ്പോള്‍ എല്‍ ഡി എഫ് സര്‍ക്കാരിനെ വിമര്‍ശിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പീച്ചി വനഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടില്‍ സയന്‍സ് കോണ്‍ഗ്രസ് ഉദ്ഘാടനത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.